അവന് ഒരൽപ്പം സ്മാർട്നെസ്സ് കൂടുതലാണ്, അത്ര അഹങ്കാരം പാടില്ല; രോഹിത്തിന്റെ സ്റ്റമ്പ് മൈക്ക് സംഭാഷണങ്ങൾ ചോർത്തി ജിയോ സിനിമ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്റ്റമ്പ്-മൈക്ക് സംഭാഷണങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫീൽഡിൽ വേറെ ലെവലാണ്. ശരിക്കും പറഞ്ഞ; സഹതാരങ്ങൾക്കും എതിരാളികൾക്കും ഒരുപോലെ ചിരി വരുന്ന സംഭാഷണങ്ങൾ അദ്ദേഹം പറയാറുണ്ട്. സ്റ്റമ്പ് മൈക്കിലെ അദ്ദേഹത്തിൻ്റെ സംഭാഷണങ്ങൾ രോഹിത്തിന്റെ സംസാര രീതി കാരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ബെംഗളൂരുവിൽ നടന്ന മത്സരത്തിനിടെയാണ് അത്തരത്തിലുള്ള മറ്റൊരു സംഭവം വൈറലായിരിക്കുന്നത്. ഇന്ത്യ കളത്തിലായിരുന്നപ്പോൾ, രോഹിത് ശർമ്മ ഓഫ്‌സ്‌പിന്നർ ആർ അശ്വിനുമായി ന്യൂസിലൻഡിൻ്റെ രച്ചിൻ രവീന്ദ്രയെ പുറത്താക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്

സംഭാഷണത്തിനിടെ, രോഹിത് ആർ അശ്വിനോട് ഇങ്ങനെപറയുന്നത് കേട്ടു, “എനിക്ക് ഇടംകൈയ്യൻ ഉടൻ പുറത്താക്കണം” “ഞാൻ അപ്പോൾ ബൗൾ ചെയ്യും” എന്നായിരുന്നു അശ്വിൻ മറുപടി പറഞ്ഞത്. ഇത് കൂടാതെ രചിൻ ഓവർ സ്മാർട്ട് ആകാൻ ശ്രമിക്കുന്നുണ്ട് എന്നും രോഹിത് പറയുന്നത് കേൾക്കാം.

എന്തായാലും ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയ രചിനെ രണ്ടാം ടെസ്റ്റിൽ ഒതുക്കി ഇല്ലെങ്കിൽ അത് പണിയാകും എന്ന് ഉറപ്പാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍