2024 ഡിസംബറിൽ താൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായി വിവാഹിതയാകുമെന്ന സമീപകാല അഭ്യൂഹങ്ങൾ ടിവി നടി റിധിമ പണ്ഡിറ്റ് ശക്തമായി നിഷേധിച്ചു. ഫിലിംഗ്യാനുമായുള്ള അഭിമുഖത്തിൽ പണ്ഡിറ്റിനോട് നിങ്ങൾ ഗില്ലുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന് നേരിട്ട് ചോദിച്ചപ്പോൾ” ഞങ്ങൾക്ക് ഇടയിൽ ഒരു ഡേറ്റിംഗും ഇല്ല എന്നാണ് നടി മറുപടി പറഞ്ഞത്.
“ശുബ്മാൻ ഗിൽ ഒരു അത്ഭുത കായികതാരമാണെന്ന് ഞാൻ കരുതുന്നുവെങ്കിലും വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ അറിയില്ല . എനിക്ക് എപ്പോഴെങ്കിലും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചാൽ, ഞങ്ങൾ ഇരുവരും ഡേറ്റിംഗ് നടത്തുന്ന ആശയം തികച്ചും തമാശയായി കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവന് ആകർഷണീയമായ രൂപം ആണെൻകിലും ഒരു റൊമാൻസ് ഒന്നും എനിക്ക് തോന്നുന്നില്ല ”അവൾ വെളിപ്പെടുത്തി.
ശ്രീലങ്കക്കെതിരായ വരാനിരിക്കുന്ന ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തത് അദ്ദേഹത്തെ ഭാവി ക്യാപ്റ്റനായി വളർത്തിയെടുക്കു എന്ന ഉദ്ദേശ്യത്തോടെയാണെന്ന് ആകാശ് ചോപ്ര. ഏകദിന ഫോർമാറ്റിൽ രോഹിത് ശർമ്മയുടെ ഡെപ്യൂട്ടി ആയി പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റൊരു സ്ഥാനാർത്ഥി കെ എൽ രാഹുലാണെന്നും ചോപ്ര കുറിച്ചു.
ഏകദിനത്തിൽ രോഹിത് ശർമ്മ ഉണ്ടാകും. കൗതുകകരമെന്നു പറയട്ടെ, മുഴുവൻ പരമ്പരയുടെയും വൈസ് ക്യാപ്റ്റൻസി ശുഭ്മാൻ ഗില്ലിനാണ് നൽകിയിരിക്കുന്നത്. കെ എൽ രാഹുലിന് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയാകാൻ കഴിയുമായിരുന്നു. എന്നാൽ രോഹിത്തിന്റെ പിൻഗാമിയായി ഗില്ലിനെയാണ് അവർ കണ്ടിരിക്കുന്നത്.
സഞ്ജു സാംസണെ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിന, ടി20 ടീമുകളിലേക്ക് ശിവം ദുബെയെ തിരഞ്ഞെടുത്തു. ഇത് അദ്ദേഹത്തിന് കൂടുതൽ പ്രധാനപ്പെട്ട റോളിനെ സൂചിപ്പിക്കുന്നു. ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യമാകാം ദുബെയുടെ തിരഞ്ഞെടുപ്പിന് കാരണം.