Ipl

അയാൾ ഫാബുലസ് 4 എന്ന സിംഹാസനത്തിൽ ഇരിക്കുന്നവരേക്കാൾ ആനന്ദം തന്നിട്ടുണ്ട് നമുക്ക്

പ്രണവ് തെക്കേടത്ത്

തിരക്കേറിയ ജീവിതത്തിന് പിറകെ സഞ്ചരിക്കുമ്പോഴും അവിടെ നമ്മുടെ സമയത്തിന് അവകാശവാദം ഉന്നയിക്കുന്ന ചിലരുണ്ട് ,തന്റെ കഴിവിനാൽ നമ്മളുടെ തിരക്കുകളൊക്കെ അവർക്ക് വേണ്ടി മാറ്റി വെയ്ക്കാൻ നിർബന്ധിതരാക്കുന്ന അപൂർവം ചില മുഖങ്ങൾ നമ്മൾ ഇഷ്ടപെടുന്ന വിനോദത്തെ കൂടുതൽ സുന്ദരമാക്കുന്ന ചില ആർട്ടിസ്റ്റുകൾ. എവിടെയോ നഷ്ടപെട്ടു പോയെന്ന് കരുതിയ ബാറ്റിംഗ് സൗന്ദര്യത്തെ തിരിച്ചു തന്നൊരു മുഖം ടീവിക്ക് മുന്നിൽ ഇന്നും മുഷിയാതെ ഇരുപ്പുറപ്പിക്കാൻ പ്രചോദിപ്പിക്കുന്ന മുഖം, സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകളേക്കാൾ ഹൃദയം കവരുന്ന നിമിഷങ്ങൾ സമ്മാനിച്ചവൻ, നേടുന്ന ഓരോ റണ്ണിലും തന്റേതായ വ്യക്‌തി മുദ്ര പതിപ്പിക്കുന്ന രോഹിത് ഗുരുനാഥ് ശർമ്മ.

ബാറ്റിംഗ് ആസ്വദിക്കാനുള്ളതാണെന്നുള്ള ചിന്തകൾ സമ്മാനിച്ച ചില ഇതിഹാസങ്ങളുണ്ട്,കാണികളെ ക്രിക്കറ്റിനോട് കൂടുതൽ അടുപ്പിച്ച് അവർ കളിക്കളം വിടുമ്പോൾ ആ ഇഷ്ടത്തെ പിടിച്ചു നിർത്താൻ പിറവി കൊണ്ട വശ്യ സുന്ദരമായ ബാറ്റിംഗ് ശൈലിക്കുടമ, ഒരിക്കലും മൃഗീയമായി ബോളിനെ അടിച്ചകറ്റാതെ സിക്‌സറുകൾ സമ്മാനിക്കുന്നവൻ,ഒരു കാലത്തു ഓരോ ഇന്ത്യൻ ആരാധകനേയും വേട്ടയാടിയ ഷോട്ട് ബോളുകളെ പൂ പറിക്കുന്ന ലാഘവത്തോടെ സ്റ്റാൻഡ്‌സിലേക്ക് അടിച്ചകറ്റുമ്പോഴും ബാറ്റിങ്ങിലെ അനായാസത വിളിച്ചോതുന്നവൻ വലിയ സ്കോറുകൾക്ക് പിറകെ സഞ്ചരിക്കുമ്പോൾ എതിർ ബോളേഴ്സിന് ക്ലബ് ബോളേഴ്സിന്റെ നിലവാരം പോലുമില്ലേ എന്ന ചിന്ത നൽകുന്നവൻ, ഫോമിന്റെ മൂർധന്യാവസ്ഥയിൽ ആ ബാറ്റിൽ നിന്ന് പിറക്കുന്ന സിക്‌സറുകളിൽ ഗ്രൗണ്ടിന്റെ വലുപ്പത്തെ പോലും സംശയത്തിലേക് നയിക്കുന്നവൻ.

ആ പുൾ ഷോട്ടുകൾ ഹൃദയത്തെ വശീകരിക്കുമ്പോൾ അത് നൽകുന്ന നയന മനോഹര കാഴ്ചകളേക്കാൾ അത് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ മാറുന്ന മുഖത്തെ അടയാള പെടുത്തുകയാണ് ,ഒരുകാലത്ത് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് മേൽ ആധിപത്യം സൃഷ്ടിക്കാൻ തലയ്ക്ക് നേരെ ഉന്നം വെയ്ക്കുന്ന ആ ബോളുകൾ സ്റ്റാൻഡ്‌സിലേക്ക് അടിച്ചകറ്റി രോഹിത് ഒരു തലമുറക്ക് നൽകിയ ആ പ്രചോദനം കളിക്കളത്തിൽ നിന്നും അയാൾ വിടവാങ്ങുമ്പോഴും കമെന്ററി ബോക്സിൽ നിന്ന് നമ്മൾ കേട്ടു കൊണ്ടിരിക്കും.

എനിക്കയാൾ എന്നും ബാറ്റിങ്ങിനെ മറ്റൊരു ലോകത്തേക്ക് പറിച്ചു നട്ടവനാണ് ,എനിക്കയാൾ എന്നും ഈ കാലഘട്ടത്തിലെ ബാറ്റിംഗ് സൗന്ദര്യമാണ്, ഫാബുലസ് ഫോർ എന്ന സിംഹാസനത്തിൽ ഇരിക്കുന്നവരേക്കാൾ എന്നെ ആനന്ദിപ്പിച്ചവൻ, വരും തലമുറയോടും ബാറ്റിംഗ് ആസ്വദിക്കാൻ ഉള്ളതാണെന്നുള്ള ചിന്തകൾ നല്കാൻ പ്രാപ്തനാക്കിയവൻ.
അതെ പൂർണത പ്രാപിച്ച രോഹിത് ശർമ്മയോളം മനോഹാരിത നിറഞ്ഞ മറ്റൊരു കാഴ്ച്ച ഈ കാലഘട്ടത്തിലെ ക്രിക്കറ്റിനില്ല. ജന്മദിനാശംസകൾ ഹിറ്റ്മാൻ

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ