ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ശ്രേയസ് അയ്യര്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പര ഫെബ്രുവരി 6 ന് നാഗ്പൂരില്‍ ആരംഭിക്കുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ 2025 പതിപ്പ് ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ നടക്കും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്ലിലേക്കും മുംബൈയെ 2024 ല്‍ സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫി കിരീടത്തിലേക്കും നയിച്ച മുംബൈയില്‍ നിന്നുള്ള താരത്തെ നിരവധി ആരാധകരും മുന്‍ താരങ്ങളും ഇന്ത്യയുടെ ക്യാപ്റ്റന്‍സി സ്ഥാനാര്‍ത്ഥിയായി കാണുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ ഭാഗം പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ ്കാര്‍ത്തിക്.
ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥിരതയോടെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെങ്കില്‍ ഭാവിയില്‍ അയ്യര്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ വലിയ സാധ്യതയുണ്ടെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. കാരണം ഏറെകാലമായി താരം പരിക്കും മറ്റുമായി ഇന്ത്യന്‍ ടീമില്‍നിന്നും ഏറെനാള്‍ പുറത്തായിരുന്നു.
100 ശതമാനവും ശ്രേയസ് അയ്യരിന് നേതൃത്വമികവുണ്ട്. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ ശ്രേയസിന് കഴിയണം. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ ശ്രേയസിന് നല്ല സാധ്യതയുണ്ട്. അല്ലാത്തിടത്തോളം ക്യാപ്റ്റനാവാനുള്ള സാധ്യതയില്ല- കാര്‍ത്തിക് പറഞ്ഞു.