Ipl

അവന് തിരിച്ചു വരാൻ ഒരു ബുദ്ധിമുട്ടുമില്ല, സൂപ്പർ താരത്തെ കുറിച്ച് യുവരാജ് സിംഗ്

കോഹ്‌ലിയുടെ മോശം ഫോമുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. സെഞ്ചുറികൾ മാത്രം ശീലിച്ച ആ ബാറ്റ് നിശബ്ദമായിട്ട് നാളുകളായി. ഇപ്പോഴിതാ കോഹ്‌ലിയുടെ ഫോമുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ്.

“കഴിഞ്ഞ 15 വർഷമായി ഞാൻ കണ്ട ഏതൊരു കായികതാരത്തേക്കാളും നാലിരട്ടി വലുതാണ് കോഹ്‌ലിയുടെ അധ്വാന ഭാരം, ഒരു വിശ്രമം അദ്ദേഹത്തിന് അത്യാവശ്യമാണെന്ന് തോന്നുന്നു .വ്യക്തമായും, അവനും സന്തുഷ്ടനല്ല, ആളുകളും സന്തോഷവാനല്ല, കാരണം അവൻ വലിയ റെക്കോർഡുകൾ സ്ഥാപിക്കുകയും ഒരു 100 അടിച്ച് കഴിഞ്ഞ് മറ്റൊരു 100 സ്കോർ ചെയ്യുന്നത് ശീലമാക്കിയവനാണ് . ലോകോത്തര താരങ്ങൾക്ക് സംഭവിക്കുന്ന കാര്യമാണിത്.”

“വിരാട് വീണ്ടും ഒരു സ്വതന്ത്ര വ്യക്തിത്വമായി മാറേണ്ടതുണ്ട്. അയാൾക്ക് സ്വയം മാറാനും നേരത്തെ എങ്ങനെയായിരുന്നോ അതുപോലെയാകാനും കഴിയുമെങ്കിൽ അത് അവന്റെ കളിയിൽ പ്രതിഫലിക്കും,” യുവരാജ് കൂട്ടിച്ചേർത്തു. “അദ്ദേഹം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചവനാണെന്ന് സ്വയം തെളിയിക്കുകയും അധ്വാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളാണ്.”

ഒമ്പത് മത്സരങ്ങളിൽ നിന്നായി വെറും 128 റൺസാണ് ഈ സീസണിൽ കോഹ്‍ലിയുടെ ആകെ സമ്പാദ്യം. 17 ആണ് താരത്തിന്‍റെ ബാറ്റിങ് ആവറേജ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ താരത്തിന് രണ്ടക്കം പോലും തികക്കാനായിട്ടില്ല. ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺവേട്ടക്കാരന് ഇതെന്താണ് പറ്റിയത് എന്നോർത്ത് തലയിൽ കൈ വക്കുകയാണിപ്പോൾ ആരാധകർ.

എംഎസ് ധോണിയിൽ നിന്നും 2017ൽ ലിമിറ്റഡ് ഓവർ നായകസ്ഥാനം ഏറ്റെടുത്തത് മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ എതിരില്ലാത്ത താരമായിരുന്നു കോലി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തുകയും വിരാട് കോലി തന്റെ പാരമ്യത്തിൽ കളിച്ചിരുന്നതും ഒകെ ആരാധകർ ഇപ്പോൾ വലിയ ചർച്ചയാകുന്നു.

എന്നാൽ ടീമിനെ തന്റെ എതിരില്ലാത്ത സ്വാധീനത്തിന് കുറവ് വരുന്നതിനാണ് 2021ൽ കാണാനായത്. ലിമിറ്റഡ്-ടെസ്റ്റ് മത്സരങ്ങളിലെ കോലിയുടെ മോശം ഫോമും ഐസിസി ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ മടങ്ങിയതും ഇതിന് ആക്കം കൂട്ടി. ഇതോടെ നായകസ്ഥാനത്തേക്ക് രോഹിത് ശർമയെ പരിഗണിക്കണമെന്ന ആവശ്യവും ആരാധകർക്കിടയിൽ നിന്നും ഉയർന്നു. നായകസ്ഥാനം ഒഴിഞ്ഞിട്ടും പഴയ കോലിയുടെ നിഴൽ മാത്രമാണ് ഇതുവരെ കാണാനായത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി