ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാളിന് മികച്ച തുടക്കം ടീമിന് നല്‍കേണ്ടിവരും. ക്രിക്കറ്റിലെ അടുത്ത വലിയ താരമായി അദ്ദേഹത്തെ കണക്കാക്കിയ ചോപ്ര താരത്തെ എംഎസ് ധോണിയോടും വിരാട് കോഹ്ലിയോടും താരതമ്യപ്പെടുത്തുന്നതിന് മുതിര്‍ന്നില്ല.
അതേസമയം, ഗെയിമിന്റെ പള്‍സ് മനസ്സിലാക്കിയതിന് ശുഭ്മാന്‍ ഗില്ലിനെ ആകാശ് അഭിനന്ദിച്ചു. ഈ ഗുണം നേരത്തെ കോഹ്ലിക്കും ധോണിക്കും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘കളിയുടെ സ്പന്ദനം ശുഭ്മാന്‍ ഗില്‍ പെട്ടെന്ന് മനസ്സിലാക്കുന്നു. ചിലര്‍ ഈ ഗുണം വികസിപ്പിക്കാന്‍ സമയമെടുക്കുന്നു. അതേസമയം കളിയിലെ മഹാന്മാര്‍ അത് പെട്ടെന്ന് മനസ്സിലാക്കുന്നു. വിരാട് കോഹ്ലിയും എംഎസ് ധോണിയും വേഗത്തില്‍ ആ പള്‍സ് മനസ്സിലാക്കി, ”അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 19ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീം ഇന്ത്യയുടെ ടീമില്‍ യശസ്വി ജയ്സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യശസ്വി ജയ്സ്വാള്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും, ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും
ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഗില്ലിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ഫ്രഷ് ആയി തുടരണമെന്നാണ് സെലക്ടര്‍മാരുടെ ആവശ്യം.