സേവാഗിന്റെ ലഗസിയെ എമുലേറ്റ് ചെയ്യുകമാത്രമല്ല, അതിനെ ഓവര്‍ഷാഡോ ചെയ്യുവാനുള്ള പ്രതിഭയും അവനിലുണ്ട്

ചെന്നൈയിലെ സ്പൈസി വിക്കറ്റില്‍ ബംഗ്ലാദേശിന്റെ യുവ പേസര്‍മാര്‍ ഇന്ത്യയുടെ മുന്‍നിരയെ തകര്‍ക്കുമ്പോള്‍, മറു വശത്ത് ക്ഷമയുടെ പര്യായമായി മാറി നേടുന്ന ഒരു അര്‍ദ്ധസെഞ്ച്വറി. തൊട്ടടുത്ത ദിവസങ്ങളില്‍, തന്റെ IPL മോഡിലേക്ക് സ്വിച്ച് ഓവര്‍ ചെയ്ത്, പകുതിയില്‍ അധികവും മഴ കവര്‍ന്നെടുത്ത ടെസ്റ്റ് മാച്ചില്‍ ഇന്ത്യന്‍ വിജയം ഉറപ്പാക്കുന്ന രണ്ട് അറ്റാക്കിങ് അര്‍ദ്ധ സെഞ്ച്വറികള്‍.

ചിലപ്പോഴൊക്കെ അയാള്‍ ഗാന്ധിയെപോലെ ക്ഷമയും സഹനശക്തിയുള്ളവനായും, മറ്റുചിലപ്പോള്‍, സുഭാഷ് ചന്ദ്രബോസിനെ പോലെ ആക്രമണോത്സുകതയും, വീര്യമുള്ളവനായയും കാണപ്പെട്ടത്, ഒരു യാദൃശ്ചികത ആയിരുന്നില്ല . ഇന്‍ബോണ്‍ അറ്റാക്കിങ് ഇന്‍സ്റ്റിങ്ങ്റ്റുകളെ, ഒരു ‘ഗാന്ധി -ബോസ്’ പെര്‍ഫെക്ട് ബ്ലന്‍ഡിങ്ങിന്റെ ബാറ്റിങ് മോഡല്‍ കൊണ്ട് റീപ്ലേസ് ചെയ്ത് സ്വയം ആര്‍ജിച്ചെടുത്ത പക്വതയിലും പാകതയിലുമാണ്, യെശ്വസി ജയ്‌സ്വാള്‍ എന്ന യുവാവ്, തന്റെ ക്രിക്കറ്റിങ് ജീവിതത്തിലെ ഏറ്റവും വലിയ ടെസ്റ്റ്, ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാസാവുന്നത്.

ഒരു ഷോട്ടിനും മുന്‍കൂറായി കമ്മിറ്റഡ് ആവാതെ, തന്റെ റോക്ക് സോളിഡ് ബാക്ക്ഫുട്ട് ഗെയ്മില്‍ വിശ്വാസമര്‍പ്പിച്ച്, ലേറ്റായി കളിച്ച ജെയ്‌സവാള്‍, പെര്‍ത്തില്‍ ഫോളോ ചെയ്യേണ്ട പെര്‍ഫെക്ട് ബാറ്റിംഗ് ടെക്നിക്കിന്റെ പ്രദര്‍ശനമാണ് നടത്തിയത്.

ആദ്യദിനത്തെ അപേക്ഷിച്ച് വിക്കറ്റ് ബാറ്റിങ് അനുകൂലമായെന്നത് സത്യമാണെങ്കിലും, തന്റെ അപ്പിഷ് ഡ്രൈവുകള്‍ക്കായി കമ്മിന്‍സ് നിര്‍ത്തിയ അണ്‍ഓര്‍ത്തഡോക്‌സ് തേര്‍ഡ്മാന്‍ ഫീല്‍ഡ് ട്രാപ്പില്‍ വീഴാതെ, കൃത്യമായി പന്തുകള്‍ ലീവ് ചെയ്യുകയും, എന്നാല്‍ പന്തിന്റെ ലെങ്ത് കൃത്യമായി അസ്സസ് ചെയ്ത് കളിക്കേണ്ടപ്പോള്‍ കൃത്യമായി അപ്പര്‍കട്ടുകള്‍ എക്‌സിക്യൂട്ട് ചെയ്യുകയും ചെയ്ത ആ ഗെയിം അവയര്‍നെസ്സ് ശ്ലാഘനീയമാണ്.

ഗാന്ധിയില്‍ നിന്നും ബോസ്സിലേക്കുള്ള ആ സ്വിച്ച് ഓവറിന്, ഓസ്‌ട്രേലിയന്‍ മണ്ണിലെ ഡബ്യു ടെസ്റ്റില്‍ താന്‍ സെഞ്ച്വറിയുടെ പടിവാതിലിലാണ് എന്ന ചിന്തയൊന്നും അയാളെ തെല്ലും അലോസരപ്പെടുത്തുന്നില്ല. ഹെയ്സല്‍വുഡിനെ അപ്പര്‍കട്ട് ചെയ്ത് നേടുന്ന ആ സെഞ്ച്വറി, വിരാട് കോഹ്ലിയെ പോലും അപ്പര്‍ കട്ട് കളിക്കാന്‍ പ്രചോദിതനാക്കി എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയൊക്തിയില്ല.

‘If the ball demands to hit, we will hit it.. Nothing hell matters’ ജെയ്‌സവാളും, സഞ്ജുവുമൊക്കെ മുന്നോട്ടു വെയ്ക്കുന്ന സെല്‍ഫ് -ലെസ്സ് നെസ്സിന്റെ സന്ദേശം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ച് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. മൈല്‍സ് ടു ഗോ ജെയ്‌സവാള്‍…. വീരേന്ദ്ര സേവാഗിന്റെ ലഗസിയെ എമുലേറ്റ് ചെയ്യുകമാത്രമല്ല അതിനെ ഓവര്‍ഷാഡോ ചെയ്യുവാനുള്ള പ്രതിഭയും, പ്രഞ്ജയും പ്രഹരശേഷിയും നിന്നിലുണ്ട്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍