പൂജാരയുടെ റോൾ ഇത്തവണ അവൻ ചെയ്യണം, അല്ലെങ്കിൽ പണി പാളുമെന്ന് ഉറപ്പാണ്; തുറന്നടിച്ച് പാർഥിവ് പട്ടേൽ

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ശുഭ്‌മാൻ ഗില്ലിന്റെ പ്രകടനങ്ങൾ ഇന്ത്യൻ വിജയങ്ങളിൽ നിർണായകം ആകുമെന്ന് പറഞ്ഞിരിക്കുകയാണ് പാർഥിവ് പട്ടേൽ. രാഹുൽ ദ്രാവിഡും ചേതേശ്വർ പൂജാരയും മൂന്നാം നമ്പറിൽ മികച്ച പ്രകടനം നടത്തിയ കാലഘട്ടത്തിൽ എല്ലാം ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ മികവ് കാണിച്ചിട്ടുണ്ടെന്നാണ് പട്ടേൽ പറയുന്നത്.

നിലവിൽ സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. ശേഷം രോഹിത് ശർമ്മയും സംഘവും അഞ്ച് ടെസ്റ്റുകൾ കളിക്കാൻ ഓസ്‌ട്രേലിയയിലേക്ക് പോകും, ​​ആദ്യ മത്സരം നവംബർ 22 ന് പെർത്തിൽ ആരംഭിക്കും. ഒരു ചർച്ചയ്‌ക്കിടെ, ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്‌ക്ക് ഗില്ലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പട്ടേലിനോട് ചോദിച്ചു.

“ഓസ്‌ട്രേലിയയിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴെല്ലാം, മൂന്നാം നമ്പർ ബാറ്ററുടെ പ്രകടനം വളരെ പ്രധാനമാണ്. 2003-04ൽ രാഹുൽ ദ്രാവിഡിൻ്റെ ബാറ്റിംഗ് രീതിയും അവിടെ ഇന്ത്യ വിജയിച്ച അവസാന രണ്ട് പരമ്പരകളിൽ ചേതേശ്വർ പൂജാരയുടെ സംഭാവനയും വളരെ വലുതാണ്. അതിനാൽ മൂന്നാം നമ്പർ താരം തിളങ്ങണം ”അദ്ദേഹം പ്രതികരിച്ചു.

ഓസ്‌ട്രേലിയയിലെ അവസാന ടെസ്റ്റ് പര്യടനത്തിൽ 25 കാരനായ സ്റ്റൈലിഷ് ബാറ്റർ മികച്ച പ്രകടനം കാഴ്ചവെച്ചതായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ അഭിപ്രായപ്പെട്ടു, .

“ഓസ്‌ട്രേലിയയിൽ റൺസ് സ്‌കോർ ചെയ്യാനുള്ള കഴിവുണ്ടെന്ന് ശുഭ്‌മാൻ ഗിൽ തെളിയിച്ചു, ആ റണ്ണുകളെല്ലാം ഓപ്പണറായി വന്നെങ്കിലും ഞങ്ങൾ വിജയിച്ച ഗാബ ടെസ്റ്റ്, ഓരോ തവണയും ഋഷഭ് പന്തിൻ്റെ 89 റൺസ് ചർച്ചയാകുമെങ്കിലും ശുഭ്‌മാൻ ഗില്ലും 91 റൺസ് നേടി. ഒരു ഓപ്പണർ എന്ന നിലയിൽ തനിക്ക് സമ്മർദത്തിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്” പട്ടേൽ നിരീക്ഷിച്ചു.

ഇന്ത്യയുടെ 2020-21 ഓസ്‌ട്രേലിയൻ പര്യടനത്തിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 51.80 ശരാശരിയിൽ 259 റൺസാണ് ഗിൽ നേടിയത്. ബ്രിസ്‌ബേനിൽ നടന്ന അവസാന ടെസ്റ്റിൽ സന്ദർശകരുടെ പരമ്പര വിജയത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ 91 റൺസിന് അദ്ദേഹം പുറത്തായി.

Latest Stories

അടുത്ത ജന്മദിനത്തില്‍ 'സന്തോഷ് ട്രോഫി' കാണാന്‍ തയ്യാറായിക്കോ; നായകന്‍ പൃഥ്വി, സംവിധാനം വിപിന്‍ ദാസ്

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

പുത്തന്‍ നീലക്കുപ്പായത്തില്‍ ജനശതാബ്ദി ട്രാക്കില്‍; പൂജകള്‍ക്ക് ശേഷം തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് യാത്ര തുടങ്ങി; സ്‌റ്റേഷനുകളില്‍ ആവേശത്തോടെ വരവേറ്റ് യാത്രക്കാര്‍

ടീമിൽ ഇടം പിടിക്കാൻ അവൻ ചെയ്തത് എന്താണെന്ന് എനിക്ക് അറിയാം, സഞ്ജുവിനെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

ആ ഹെലികോപ്ടറിന്റെ കാര്യം കൂടി പരിഗണിക്കണേ...; ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ്, ചര്‍ച്ചയാകുന്നു

'സരിൻ കീഴടങ്ങണം, കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണം'; തിരുവഞ്ചൂർ രാധാകൃഷ്ണൻ

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുടെ പരാതി; പി.വി അന്‍വന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്

"ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത വേൾഡ് കപ്പ് കളിക്കാൻ പാടില്ല"; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ

മനപ്പൂര്‍വം അപമാനിക്കാന്‍ വ്യാജ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു; ഓവിയ നിയമനടപടിക്ക്, പരാതി നല്‍കി

പൊഖ്‌റാൻ മുതൽ പൊട്ടി തുടങ്ങിയ ഇന്ത്യ- കാനഡ ബന്ധം; നയതന്ത്രയുദ്ധം ഇന്ത്യൻ വംശജരെ ആശങ്കയിലാക്കുമ്പോൾ