ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് വെറും 46 റൺസ് മാത്രമാണ്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യുസിലാൻഡ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. അവർ 402 റൺസ് നേടി ഓൾ ഔട്ട് ആയിരിക്കുകയാണ്. ലീഡ് സ്കോർ 356 റൺസാണ്.

ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തെ കുറിച്ചും ക്യാപ്റ്റനായ രോഹിത് ശർമ്മയുടെ പിഴവുകളെ കുറിച്ചും വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ ബാസിത് അലി. ഈ ടെസ്റ്റിൽ ഏറ്റവും മോശമായ പ്രകടനം നടത്തിയത് രോഹിത് ശർമ്മയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

” ടോസ് നേടിയിട്ടും എന്ത് കൊണ്ടാണ് രോഹിത് ബാറ്റിംഗ് തിരഞ്ഞെടുത്തത് എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല. മണ്ടത്തരമാണ് അദ്ദേഹം കാണിച്ചത്. പിച്ചില്‍ ഒരുപാട് ഈര്‍പ്പമുണ്ടായിരുന്നു. എന്നിട്ടും ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും ഇന്ത്യ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല. ന്യൂസിലാന്‍ഡ് തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ഇന്ത്യന്‍ ടീം ഇത്രയും വേഗത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഓള്‍ഔട്ടാവുമെന്നു ഞാൻ വിചാരിച്ചില്ല”

ബാസിത് അലി തുടർന്നു:

“രോഹിത് ശർമ്മ മോശമായ ഫീൽഡിങ് പ്രകടനമാണ് നടത്തിയത്. ആദ്യ ദിനം ചില ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ പാഴാക്കിയിരുന്നു. മാത്രമല്ല വിക്കറ്റ് കീപ്പർ റിഷബ് പന്തിനു ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടും സ്റ്റമ്പ് ചെയ്യാൻ സാധിക്കാതെ കിവികളെ സഹായിച്ചു. ബാറ്റിംഗിൽ രോഹിത് മോശമായ ഷോട്ട് കളിച്ചാണ് പുറത്തായത്. ബാറ്റിങിലും സ്ലിപ്പ് ഫീല്‍ഡിങിലുമെല്ലാം രോഹിത്തിന്റെ റിഫ്ളക്‌സുകള്‍ അല്‍പ്പം ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നത്” ബാസിത് അലി പറഞ്ഞു.

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍