പാകിസ്ഥാൻ ക്രിക്കറ്റ് ടീം പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്. രാജ്യത്ത് നിന്നുള്ള നിരവധി ക്രിക്കറ്റ് താരങ്ങൾ സ്‌പോട്ട് ഫിക്‌സിംഗിൽ കുടുങ്ങിയപ്പോൾ പലരും ഒത്തുകളിച്ചതായി ആരോപിക്കപ്പെടുന്നു. സ്‌പോട്ട് ഫിക്സിംഗ് കേസിൽ മുഹമ്മദ് ആമിർ, സൽമാൻ ബട്ട്, മുഹമ്മദ് ആസിഫ് എന്നിവർക്ക് ഇംഗ്ലണ്ടിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇതിഹാസ ഓൾറൗണ്ടർ ഷൊയ്ബ് മാലിക്കിനെ മാച്ച് ഫിക്‌സറെന്ന് വിളിച്ചിരിക്കുകയാണ് ബാസിത് അലി.
പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ഏകദിന കപ്പിലെ ടീം മെൻ്റർമാരിൽ ഒരാളാണ് ഷോയിബ് മാലിക്. എന്നിരുന്നാലും, അയാളെ ആ ജോലിയിൽ പ്രവേശിപ്പിക്കരുതെന്നും ചതിയൻ ആണെന്നും ബാസിത് അലി പറഞ്ഞു. ഒരു മത്സരം തോറ്റതിലെ പങ്കിനെക്കുറിച്ച് ഷോയിബ് തന്നോട് പറഞ്ഞതായി ബാസിത് അവകാശപ്പെട്ടതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
“തൻ്റെ ടീമിനെക്കുറിച്ച് ചിന്തിക്കാത്ത ഒരാളെ ഉപദേശകനായി നിയമിക്കാൻ പാടില്ലായിരുന്നു. ഒരു കളി തോറ്റതിലെ പങ്കിനെക്കുറിച്ച് ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു. തെളിവ് വേണമെങ്കിൽ ഞാൻ തരാം. ഷൊയ്ബ് മാലിക്കുമായി റമീസ് രാജ അഭിമുഖം നടത്തിയിരുന്നു.” ബാസിത് അലി പറഞ്ഞു.
എന്തായാലും ഈ വിവാദ വെളിപ്പെടുത്തൽ വരാനിരിക്കുന്ന ദിവസങ്ങളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.