'അദ്ദേഹം എന്‍റെ സംരക്ഷകനായ മാലാഖയാണ്'; വെളിപ്പെടുത്തി സിറാജ്

കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ ഒരു മുഖ്യശക്തിയായി മാറിയ താരമാണ് യുവതാരം മുഹമ്മദ് സിറാജ്. നിലവിലെ ഇംഗ്ലണ്ട് പര്യടനത്തിലുള്‍പ്പെടെ മികച്ച പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്. ഇപ്പോഴിതാ തന്റെ കരിയറില്‍ നിര്‍ണായക സ്വാധീനമായ വ്യക്തി ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്.

‘ഭരത് അരുണ്‍ സാര്‍ എന്റെ ജീവിത്തിലേക്കെത്തിയതോടെയാണ് കരിയര്‍ മാറിമറിഞ്ഞത്. അദ്ദേഹം എനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. അതാണ് എന്നെ വളര്‍ന്നുവരാന്‍ പ്രചോദിപ്പിച്ചത്. അദ്ദേഹമെന്റെ സംരക്ഷകനായ മാലാഖയാണ്. ഇന്ത്യക്കു വേണ്ടി കളിക്കുകയാണെന്ന സമ്മര്‍ദ്ദം പാടില്ലെന്നും കഠിനമായ് അദ്ധ്വാ നിച്ച് വിട്ടുകൊടുക്കാതെ പോരാടുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുമായിരുന്നു’സിറാജ് പറഞ്ഞു.

Given a canvas, the players painted themselves heroes: Bharat Arun | Cricket News - Times of India

Read more

മികച്ച പേസും നല്ല ലെംഗ്തും കാത്ത് സൂക്ഷിച്ച് പന്തെറിയാന്‍ സാധിക്കുന്ന സിറാജ് വിദേശ സാഹചര്യത്തില്‍ കൂടുതല്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്ത്രിയും താരത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത്.