ജൂൺ രണ്ടിന് ആരംഭിക്കുന്ന ടി20 ലോകകപ്പ് 2024-ൽ ഇന്ത്യയുടെ ഏഴാം നമ്പർ ബാറ്ററാകാൻ രവീന്ദ്ര ജഡേജ യോഗ്യനല്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി പറഞ്ഞു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കുറിച്ച് മൂഡി ചർച്ച ചെയ്യുകയും നിർവാഹം ഇല്ലാത്തതിനാൽ മാത്രം ജഡേജയെ അക്‌സർ പട്ടേലിനുമുമ്പ് തിരഞ്ഞെടുകയും ചെയ്തു . ജഡേജയേക്കാൾ മികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരാളെ ടീമിന് ആവശ്യം ആണെന്ന് പറയുകയും ചെയ്തു.
“ഞാൻ രണ്ടുപേരെയും (രവീന്ദ്ര ജഡേജയും അക്സർ പട്ടേലും) എടുക്കില്ല. ഞാൻ ജഡേജയെ എടുക്കുന്നത് മികച്ച ഇടംകൈയ്യൻ സ്പിന്നിംഗ് ഓപ്ഷനായി ഇന്ത്യക്ക് ഒരാളെ ആവശ്യം ഉള്ളതിനാലാണ്. അവൻ രാജ്യത്തെ ഏറ്റവും മികച്ച ഇടങ്കയ്യൻ സ്പിന്നറാണ്. എന്തന്നാൽ ബാറ്റർ എന്ന നിലയിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള മികവൊന്നും ജഡേജക്ക് ഇല്ല. അത് സമീപകാല പ്രകടനങ്ങളിൽ നിൻ വ്യക്തമാണ്.”
“ഒരു ലോകകപ്പ് ടീമിൽ ഏഴാം നമ്പറിൽ ബാറ്റുചെയ്യാൻ അദ്ദേഹത്തിന്റെ കഴിവ് പര്യാപ്തമാണെന്ന് ഞാൻ കരുതുന്നില്ല. തൻ്റെ സ്‌ട്രൈക്ക് റേറ്റ് ഉപയോഗിച്ച് അദ്ദേഹം അത് തെളിയിച്ചു. നിങ്ങൾക്ക് ഏഴിൽ ബാറ്റ് ചെയ്യുന്ന ഇംപാക്റ്റ്-ടൈപ്പ് കളിക്കാരനെ വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കെ ശ്രീകാന്ത് ഇതേ ചർച്ചയുടെ ഭാഗമായിരുന്നു, ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ടി20 ലോകകപ്പിനുള്ള ടീമിൽ ജഡേജയെയും അക്‌സർ പട്ടേലിനെയും തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്സറിനെ അപേക്ഷിച്ച് ജഡേജയ്ക്ക് സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് കടക്കാൻ മികച്ച അവസരങ്ങളുണ്ടെന്ന് അദ്ദേഹം കരുതുന്നു.