'അവന്‍ ഇന്ത്യയുടെ പുതിയ എംഎസ് ധോണി'; പ്രഖ്യാപിച്ച് അശ്വിന്‍

അടുത്തിടെ സമാപിച്ച പരമ്പരയില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനെ പ്രശംസിച്ച് ആര്‍ അശ്വിന്‍. പിച്ചില്‍, പ്രത്യേകിച്ച് വിഷമകരമായ സാഹചര്യങ്ങളില്‍ റിങ്കുവിന്റെ ശാന്ത സ്വഭാവത്തെ അശ്വിന്‍ പ്രശംസിച്ചു. സമ്മര്‍ദത്തിന്‍കീഴില്‍ ശാന്തനായി ഇരിക്കുന്നതിനാല്‍ അദ്ദേഹം റിങ്കു സിംഗിനെ ‘ഇടങ്കയ്യന്‍ ധോണി’ എന്ന് വിളിച്ചു.

സിഎസ്‌കെ നായകന്‍ ഇതിഹാസമായതിനാല്‍ റിങ്കു ധോണിയെപ്പോലെ മികച്ചവനാണെന്ന് താന്‍ പറയുന്നില്ലെന്നും എന്നിരുന്നാലും, ഇരുവരുടെയും ശാന്ത സ്വഭാവം സമാനമാണെന്നും തന്റെ യൂട്യൂബ് ഷോയില്‍ അശ്വിന്‍ പറഞ്ഞു.

ഇടങ്കയ്യന്‍ ധോണി എന്ന് ഞാന്‍ വിളിക്കുന്ന ഒരാളാണ് അവന്‍. എനിക്ക് അദ്ദേഹത്തെ ധോണിയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല, കാരണം ധോണി വളരെ വലുതാണ്. പക്ഷേ, ഞാന്‍ സംസാരിക്കുന്നത് അവന്‍ കൊണ്ടുവരുന്ന ശാന്തതയെക്കുറിച്ചാണ്. യുപിക്ക് വേണ്ടി അദ്ദേഹം തുടര്‍ച്ചയായി നിരവധി റണ്‍സ് നേടുകയും ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും ചെയ്തു- അശ്വിന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍, രോഹിത് ശര്‍മ്മ ഒഴികെയുള്ള ടീമിലെ മറ്റെല്ലാവരും ബുദ്ധിമുട്ടുമ്പോള്‍ റിങ്കു 69 റണ്‍സ് നേടിയിരുന്നു. 2023ലെ മികച്ച ഐപിഎല്ലിന് ശേഷം പ്രശസ്തിയിലേക്ക് തിളങ്ങിയ റിങ്കുവിനെ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരഞ്ഞെടുത്തത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി