'മിടുമിടുക്കൻ, അവൻ ഇന്ത്യയുടെ ഷാഹിദ് അഫ്രീദി'; യുവതാരത്തെ പുകഴ്ത്തി വസീം അക്രം

ഇന്ത്യന്‍ ടീമില്‍ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെപ്പോലെ വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള താരം ആരാണെന്ന് പറഞ്ഞ് പാക് ഇതിഹാസ താരം വസീം അക്രം. ഷാഹിദ് അഫ്രീദിയെ ഓര്‍മ്മപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ഇന്ത്യൻ താരം അഭിഷേക് ശര്‍മയാണെന്നാണ് അക്രം പറയുന്നത്.

പ്രതിഭാശാലിയായ താരമാണ് അഭിഷേക്. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണവന്‍. 37 പന്തില്‍ സെഞ്ച്വറി നേടാന്‍ അവന് സാധിച്ചിട്ടുണ്ട്. ബൂം ബൂം അഫ്രീദിയാണവന്‍. അവന്റെ ബാറ്റിം​ഗ് പ്രകടനം ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. അസാധ്യമായി പവര്‍ ഷോട്ട് കളിക്കാന്‍ അവന് ശേഷിയുണ്ട്. അവന്‍ മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകണം- അക്രം പറഞ്ഞു.

അഭിഷേകിനെ ഞാന്‍ ദുബായില്‍വെച്ച് കണ്ടിരുന്നു. എന്നാല്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് ആളെ മനസിലായില്ല. യുവതാരം എന്റെ അടുത്തേക്ക് വരികയും ഞാന്‍ അഭിഷേക് ശര്‍മയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഞാന്‍ ചോദിച്ചു ഇംഗ്ലണ്ട് ടീമിനെ തല്ലിപ്പറത്തിയ ആ അഭിഷേക് ശര്‍മയാണോയെന്ന്.

അതെ എന്ന് അവന്‍ പറഞ്ഞു. മിടുക്കനാണെന്ന് ഞാന്‍ അഭിനന്ദിക്കുകയും ചെയ്തു. അവന്റെ ബാറ്റിം​ഗിന്റെ ചില വീഡിയോകള്‍ ഞാന്‍ കണ്ടിരുന്നു. വലിയ ഭാവി അവനുണ്ടെന്നാണ് കരുതുന്നത്. വരുന്ന 15-20 വര്‍ഷമെങ്കിലും അവനെ ഇന്ത്യയുടെ ജേഴ്‌സിയില്‍ കാണാനാവുമെന്നാണ് കരുതുന്നത്- അക്രം കൂട്ടിച്ചേർത്തു.

Latest Stories

പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നത് സാധാരണക്കാരായ കശ്മീരികള്‍ക്ക് നേരെ; പൂഞ്ചില്‍ നടന്ന പാക് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?

തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല; സമാധാനത്തോളം വലുതല്ല മറ്റൊന്നും, ഓപ്പറേഷന്‍ സിന്ദൂരയെ വിമര്‍ശിച്ച് എസ് ശാരദക്കുട്ടി

ആര്‍ഭാടവും ബഹളങ്ങളും വേണ്ട; ലളിതമായ ചടങ്ങില്‍ ആന്‍സന്‍ പോളിന്റെ വിവാഹം, വീഡിയോ

പുല്‍വാമ വനത്തിനുള്ളില്‍ പാലക്കാട് സ്വദേശിയുടെ മൃതദേഹം; പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്; ബംഗളൂരുവില്‍ ജോലിക്ക് പോയ യുവാവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?; നാരീശക്തിയോടെ നയം വ്യക്തമാക്കി ഇന്ത്യ; ചൂണ്ടിക്കാണിച്ച് എണ്ണിപ്പറഞ്ഞു തെളിവുനിരത്തി പഴുതടച്ച സൈനിക- നയതന്ത്ര നീക്കം

സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി പി സരിനും; നിയമനം പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം, മാസശമ്പളം 80,000രൂപ

ഒരു തീവ്രവാദ ക്യാമ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ

തീവ്രവാദത്തിന് അതിജീവിക്കാന്‍ അര്‍ഹതയില്ല.. സൈന്യത്തിന് സല്യൂട്ട്: പൃഥ്വിരാജ്

കൊച്ചി അതീവ ജാഗ്രതയിൽ; മറൈൻ ഡ്രൈവ് ഉൾപ്പെടെ നാലിടങ്ങളിൽ വൈകിട്ട് നാല് മണിക്ക് മോക് ഡ്രിൽ