ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി 20യ്ക്കിടെ അംപയറിന്റെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്സിയ്ക്കെതിരെ ഐസിസി നടപടി. മത്സരത്തിൽ കോട്സി എറിഞ്ഞ ഒരു പന്ത് അംപയർ വൈഡ് വിധിച്ചിരുന്നു. അതിന് പിന്നാലെ കോട്സി അമ്പയറുമായി തർക്കിക്കുകയും ചെയ്തു. അമ്പയറിന്റെ തീരുമാനത്തെ എതിർത്തത്തിനും തർക്കിച്ചതിനുമാണ് താരത്തിന് താകീതും ഡി മെറിറ്റും പോയിന്റും ലഭിച്ചത്.
ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി 20യിൽ തിളങ്ങാൻ സാധിക്കാതിരുന്ന താരം മൂന്ന് ഓവർ പന്തെറിഞ്ഞ താരം 43 റൺസ് ആണ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും നേടാനായില്ല. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും പുറകിലേക്ക് പോയ ഒരു മത്സരമായിരുന്നു അവസാന പോരാട്ടം.
മത്സരത്തിലേക്ക് വന്നാൽ ടോസ് നേടിയ സൂര്യകുമാർ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ ഇന്ത്യ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ജൊഹന്നാസ്ബർഗിൽ നടന്ന നടന്ന മത്സത്തിൽ 135 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വർമ (120), സഞ്ജു സാംസൺ (109) എന്നിവരുടെ കരുത്തിൽ 283 റൺസാണ് അടിച്ചെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. മറപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 148ന് എല്ലാവരും പുറത്തായി.
എന്തായാലും ഇന്ത്യയുടെ ഭാവി സുരക്ഷിതം ആണെന്നുള്ള സൂചന എന്തായാലും ഈ പ്രകടനം നമുക്ക് കാണിച്ച് തന്നിട്ടുണ്ട്.