അക്രത്തിന് ശേഷം ഏഷ്യ സൃഷ്ടിച്ച ഏറ്റവും മികച്ച ബോളർ അവനാണ്, ഈ ലോകകപ്പിൽ നിങ്ങൾക്ക് അത് മനസിലാകും; ലക്ഷ്മിപതി ബാലാജി പറയുന്നത് ഇങ്ങനെ

പാകിസ്ഥാൻ ഇതിഹാസം വസീം അക്രത്തിന് ശേഷം ഏഷ്യ സൃഷ്ടിച്ച ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷ്മിപതി ബാലാജി. ഈ ദശകത്തിൽ ബുമ്രയ്ക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിയുമെന്ന് ബാലാജി വിശ്വസിക്കുന്നു. പ്രത്യേകിച്ചും 2024 ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിക്കുകയും കൂടി ചെയ്തതോടെ.

തൻ്റെ പ്രകടനത്തിലൂടെ വസീം എങ്ങനെയാണ് ഇതിഹാസ പദവി നേടിയതെന്ന് ബാലാജി പറയുകയും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളറുമായി ബുംറയ്ക്കുള്ള സമാനതകൾ ശ്രദ്ധിക്കുകയും ചെയ്തു. ജസ്പ്രീത് ബുംറയെയും വസീം അക്രത്തെയും കുറിച്ച് ബാലാജിക്ക് ഹിന്ദുസ്ഥാൻ ടൈംസിന് പറയാനുള്ളത് ഇതാണ്:

“വസീം ഭായ്, ആത്യന്തികമായി. അദ്ദേഹത്തിന് ശേഷം മാത്രമേ നമ്മുടെ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ചയാളാണ് ബുംറ. ദശകത്തിൽ ബുംറയുടെ മഹത്വം പിന്തുടരാനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു, പ്രത്യേകിച്ചും ഈ ലോകകപ്പ് നേടാൻ അദ്ദേഹം ഇന്ത്യയെ സഹായിക്കാൻ കഴിയുകയും കൂടി ചെയ്തതോടെ. അവർ രണ്ടുപേർക്കും ഒരേ സ്വഭാവസവിശേഷതകൾ ഉണ്ട്, അവർ ഫാസ്റ്റ് ബൗളിംഗിൻ്റെ ചലനാത്മകതയെ മാറ്റിമറിച്ചു.”

വാസിമിനെ തുണച്ചത് ശരീരത്തിൻ്റെ കരുത്താണെന്നും പിച്ചിൽ നിന്ന് കാര്യമായ സഹായമില്ലാതിരുന്നപ്പോഴും ഭീഷണിപ്പെടുത്തുന്ന ഡെലിവറികൾ നിർമ്മിക്കാൻ ബുംറയെ അതെ മികവ് സഹായിക്കുന്നു എന്നും അദ്ദേഹം കണക്കുകൂട്ടുന്നു.