അയാൾ എല്ലാവര്ക്കും വെറുതെ കയറി കളിയാക്കാവുന്ന ചെണ്ടയാണ്, പക്ഷെ സച്ചിനെ വരെ ഉണർത്തിയ ഒരു ചരിത്രമുണ്ട് അയാൾക്ക്

ഇന്ത്യയുടെ ക്രിക്കറ്റ് ചരിതത്തിലെ ഏറ്റവും മോശം പ്രകടനം പിറന്നത് 2007 ലോകകപ്പിൽ ആയിരുന്നു. ലോകകപ്പിലെ നാണംകെട്ട തോൽവിക്ക് ശേഷം വസതികൾ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നതോടെ കളിക്കാർ പരിഭ്രാന്തരായി. അപ്പോൾ സച്ചിന് മുനാഫ് പട്ടേലിനോട് പേടിയുണ്ടോ എന്ന് ചോദിച്ചിരുന്നു.

എന്നാൽ മുനാഫ് പട്ടേൽ മറുപടി നൽകിയിരുന്നു, “പാജി, ജഹാൻ മെയിൻ രേഹ്താ ഹൂൻ, ഉദർ അത് ഹസാർ ലോഗ് ഹായ് ഔർ ആത് ഹസാർ ലോഗ് മേരേ സെക്യൂരിറ്റി ഹേ!” (ഞാൻ താമസിക്കുന്നിടത്ത് 8000 പേരുണ്ട്, അവരെല്ലാം എന്റെ വീടും അവൈഡ് ഉള്ളവരെയും കാത്തുകൊള്ളും ).

മുനാഫ് പട്ടേലിന്റെ വാക്കുകൾ ഡ്രസ്സിംഗ് റൂമിലെ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിച്ചതായി പിന്നീട് റിപോർട്ടുകൾ വന്നു , കൂടാതെ എല്ലാ കളിക്കാരും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുമെന്നും എന്ത് വന്നാലും നേരിടുമെന്നും പറഞ്ഞത് മുനാഫ് കൊടുത്ത ആ കൂൾ മൈൻഡ് കാരണമാണ്.

Read more

അത്രയും പ്രതിസന്ധിയിൽ മറ്റെല്ലാവരും തകർന്നിരുന്നപ്പോൾ മുനാഫ് കൂളായി എല്ലാവരെയും ഉണര്തതി.