ഇന്ത്യൻ പ്രീമിയർ ലീഗിൽ വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ശിഖർ ധവാനെ ഐപിഎൽ ഇതിഹാസമെന്ന് ഇർഫാൻ പത്താൻ വിശേഷിപ്പിച്ചു. എല്ലാ വർഷങ്ങളിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ ധവാന് സാധിക്കുന്നുണ്ട്.
പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) ഗുജറാത്ത് ടൈറ്റൻസും (ജിടി) ചൊവ്വാഴ്ച (മെയ് 3) രാത്രി നടന്ന ഐപിഎൽ 2022 മത്സരത്തിൽ ധവാൻ 53 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയിരുന്നു . ഭാനുക രാജപക്‌സെയുടെയും ലിയാം ലിവിംഗ്‌സ്റ്റണിന്റെയും പോരാട്ടവീര്യത്തോടെയുള്ള അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സ് 144 റൺസ് വിജയലക്ഷ്യം നാല് ഓവർ ശേഷിക്കെ മറികടക്കാൻ പിബികെഎസിനെ സഹായിച്ചു.
“അദ്ദേഹം (ധവാൻ) ഒരു ഐപിഎൽ ഇതിഹാസമാണ്, അവൻ സ്ഥിരതയോടെ ഉള്ള പ്രകടനമാണ് എല്ലാ സീസണിലും നടത്തുന്നത് . 15-ാം സീസണിലാണ് നാം ഇപ്പോൾ , 300 റൺസ് നേടാത്ത രണ്ട് സീസണുകൾ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിട്ടുള്ളൂ. മറ്റെല്ലാ സീസണിലും കുറഞ്ഞത് 300 റൺസെങ്കിലും അദ്ദേഹം നേടിയിട്ടുണ്ട്. അവന് ഏറ്റവും മികച്ചത് നല്കാൻ സാധിക്കുന്നുണ്ട് .”
“ഒരു ഇന്നിംഗ്സ് എങ്ങനെ കെട്ടിപ്പടുക്കണമെന്ന് അവന് നന്നായി അറിയാം. ടീമിനെ സമ്മർദ്ദത്തിലാത്ത കളിക്കാൻ അവന് പറ്റും.”
ഇന്നലെ നടന്ന മത്സരത്തിലെ തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിലനിർത്താൻ പഞ്ചാബിന് സാധിച്ചു.