എതിർ ടീമുകളുടെ അന്തകൻ ആ താരമാണ്, അവനെ ടീമിൽ ഉൾപ്പെടുത്തിയത് ഏറ്റവും മികച്ച ബുദ്ധി; ഇന്ത്യൻ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യയുടെ 15 അംഗ ചാമ്പ്യൻസ് ട്രോഫി 2025 ടീമിൽ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് പകരം ലെഗ് സ്പിന്നർ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനത്തെ മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ പിന്തുണച്ചു. മഞ്ജരേക്കർ പറയുന്നതനുസരിച്ച്, ചക്രവർത്തിയെ ഉൾപ്പെടുത്തിയതിലൂടെ വിക്കറ്റ് വീഴ്‌ത്തുന്ന ഒരു ബോളറുടെ സാന്നിധ്യം ഇന്ത്യക്ക് ടീമിൽ കിട്ടിയെന്നും അത് ഗുണം ചെയ്യുമെന്നുമാണ്.

2025 ലെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇന്ത്യ രണ്ട് മാറ്റങ്ങൾ വരുത്തി. പരിക്കുപറ്റിയ ജസ്പ്രീത് ബുംറയെ ഒഴിവാക്കി പകരം ഹർഷിത് റാണയെ ഉൾപ്പെടുത്തി. ജയ്‌സ്വാളിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന് പകരം ലെഗ് സ്പിന്നർ ചക്രവർത്തിക്ക് ടീമിലിടം നൽകുക ആയിരുന്നു.

“വരുൺ ചക്രവർത്തി എതിർ ടീമുകളുടെ ജീവിതം ദുഷ്കരമാക്കും. അവൻ നിലവിൽ ഏറ്റവും മികച്ച ഫോമിലാണ്. അധികം താരങ്ങൾ അവനെ നേരിട്ടിട്ടില്ല. ഇന്ത്യക്കായി വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച അവനെ നേരിടാൻ ടീമുകൾ ശരിക്കും വിയർക്കും. ”

“ഇന്ത്യയ്ക്ക് വിക്കറ്റ് വീഴ്ത്തുന്ന ബൗളർമാരെ ആവശ്യമുണ്ട്. ഹർഷിത് റാണ അങ്ങനെ ഒരാളാണ്. കൂടാതെ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും ഉണ്ട്. രണ്ട് ഇടംകൈയൻ സ്പിന്നർമാരും വിക്കറ്റ് നേടാൻ മിടുക്കന്മാരാണ്.”

അടുത്തിടെ അവസാനിച്ച മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കിടെ കട്ടക്കിൽ ഇംഗ്ലണ്ടിനെതിരെയാണ് ചക്രവർത്തിയുടെ ഏകദിന അരങ്ങേ നടന്നത്റ്റം. 10 ഓവറിൽ 1-54 എന്ന കണക്കിൽ അദ്ദേഹം ഫിൽ സാൾട്ടിൻ്റെ വിക്കറ്റ് നേടിരുന്നു.

Read more