ഗോട്ട് എന്ന വിശേഷണം അർഹിക്കുന്ന താരം അദ്ദേഹം മാത്രം, ആ പേര് മാത്രമേ ഓർമ്മയിൽ വരൂ: സുരേഷ് റെയ്ന

‘ഗോട്ട്’ എന്ന വാക്ക് കേൾക്കുമ്പോൾ ഏത് ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചാണ് മനസ്സിൽ വരുന്നത് എന്ന ചോദ്യത്തിന് “എംഎസ് ധോണി” എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന പറഞ്ഞു. ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ ഇന്ത്യ ചാമ്പ്യൻസിന് വേണ്ടി കളിക്കുന്ന റെയ്‌ന ഇപ്പോൾ ഇംഗ്ലണ്ടിലാണ്.

ജൂലൈ 10 ന് ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാർക്കെതിരായ മത്സരത്തിന് ശേഷം, ഇടംകൈയ്യൻ ബാറ്റർ അവതാരക ഷെഫാലിയോട് സംസാരിക്കവേയാണ് ഗോട്ട് ചോദ്യത്തിനുൾപ്പടെ ഉള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതായി വന്നത്. പല ചോദ്യങ്ങൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരം പറയുക എന്നതായിരുന്നു മുന്നിൽ ഉണ്ടായിരുന്ന ദൗത്യം.

‘ഗോട്ടിനെ’ കുറിച്ച് ചോദിച്ചപ്പോൾ ഇടംകൈയ്യൻ ബാറ്റർ എംഎസ് ധോണിയുടെ പേര് പറഞ്ഞു. സുരേഷ് റെയ്‌നയും ധോണിയും അടുത്ത സുഹൃത്തുക്കളാണ്, വർഷങ്ങളായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടിയ ടീമിന്റെ ഭാഗം ആയിരുന്നു ഇരുവരും

ഒരു ദശാബ്ദത്തിലേറെയായി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ (സിഎസ്‌കെ) ക്യാപ്റ്റനായപ്പോൾ റെയ്‌ന അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി ആയിരുന്നു. 2020 ഓഗസ്റ്റ് 15-ന് എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അതേ ദിവസം, കുറച്ച് മണിക്കൂറുകൾക്ക് ശേഷം, മധ്യനിര ബാറ്ററും വിരമിക്കൽ പ്രഖ്യാപിച്ചു.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം