ധോണിയുടെ റേഞ്ചിൽ ഉള്ള ഏക താരം അവൻ മാത്രം, ആ മികവ് അദ്ദേഹത്തിൽ ഞാൻ കണ്ടു: രവി ശാസ്ത്രി

2024ലെ ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ നായകന്മാരിൽ ഒരാളായി രോഹിത് ശർമ്മയെ പറയാമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായ രവി ശാസ്ത്രി വിശ്വസിക്കുന്നു. 2021 ടി20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഏറ്റെടുത്തതു മുതൽ ശർമ്മയുടെ നേതൃപാടവവും തന്ത്രപരമായ വൈദഗ്ധ്യവും ഇന്ത്യക്ക് ഗുണം ചെയ്തു.

ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ, 2022 ടി20 ലോകകപ്പിൻ്റെ സെമി ഫൈനൽ, 2023 ഏകദിന ലോകകപ്പിൻ്റെ ഫൈനൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങി ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഇന്ത്യ എത്തിയിട്ടുണ്ട്. ആധുനിക ക്രിക്കറ്റിൻ്റെ രീതിയോട് പൊരുത്തപ്പെടുന്ന തന്ത്രങ്ങളാണ് രോഹിത്തിന്റെ പ്രത്യേകത. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായുള്ള ശർമ്മയുടെ കൂട്ടുകെട്ട് മികച്ചത് തന്നെ ആയിരുന്നു.

2013 മുതൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന ശർമ്മ അവരെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അറിയപ്പെടുന്നു. “ഒരു തന്ത്രജ്ഞൻ എന്ന നിലയിൽ, അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്ന് മറക്കരുത്. ധോണിക്കൊപ്പം എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി അദ്ദേഹം ഉണ്ട്. ആരാണ് മികച്ചതെന്ന് എന്നോട് ചോദിച്ചാൽ, തന്ത്രങ്ങളുടെ കാര്യത്തിൽ ഇരുവരും തുല്യരാണെന്ന് ഞാൻ പറയും. വൈറ്റ് ബോൾ ഫോര്മാറ്റിലൊക്കെ രോഹിത്തിന്റെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ”

“രോഹിത് തന്ത്രശാലി ആണെന്നതിന് കൂടുതൽ തെളിവിന്റെ ആവശ്യമില്ല. ബുംറ, ഹാർദിക്, അക്‌സർ തുടങ്ങിയ താരങ്ങളെ അദ്ദേഹം ഫൈനലിൽ ഉപയോഗിച്ച രീതി മാത്രം നോക്കിയാൽ മതി രോഹിത്തിന്റെ റേഞ്ച് തിരിച്ചറിയാൻ.” രോഹിത് പറഞ്ഞു.

നാളെ ആരംഭിക്കാനിരിക്കുന്ന ലങ്കക് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ രോഹിത് ഇറങ്ങും.