ധോണിയുടെ കീഴിൽ തന്ത്രങ്ങൾ പഠിച്ചവനാണവൻ, അവൻ മതി ഇന്ത്യൻ നായകനായിട്ട് ; അപ്രതീക്ഷിത പേര് പറഞ്ഞ് കിരൺ മോറെ

2023 ഏകദിന ലോകകപ്പ് അടുത്ത് എത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു വലിയ പരിവർത്തനത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു കൂട്ടം യുവാക്കൾ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന പ്രക്രിയ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. രോഹിത് ശർമ്മ ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന ഏകദേശം ഉറവപ്പായി കഴിഞ്ഞാൽ പകരം നായകനെ ഉടനടി കണ്ടത്തേണ്ടി വരും. ടീം മാനേജ്‌മെന്റ് അതിനാൽ തന്നെ ഒരുപാട് നായകന്മാരെ ഈ സ്ഥനത്തേക്ക് പരീക്ഷിച്ച് നോക്കുന്നുണ്ട്.

അടുത്ത കാലത്ത് രോഹിത് ലഭ്യമല്ലാത്തപ്പോഴെല്ലാം ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരെയാണ് ടീം ചുമതല ഏൽപ്പിച്ചത്. ഒരു സുപ്രധാന കാലഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങളാണിവർ, എന്നാൽ ഇപ്പോൾ ശുഭ്മാൻ ഗില്ലും റുതുരാജ് ഗെയ്‌ക്‌വാദും ഉൾപ്പെടെയുള്ള താരങ്ങൾ വരെ ഭാവി നായകൻ ആകാനുള്ള ലിസ്റ്റിൽ മുന്നിൽ ഉള്ളവരാണ്. ഫോർമാറ്റുകളിലുടനീളം ഗിൽ ഇന്ത്യൻ ടീമിലെ സ്ഥിര അംഗമാണ്. എന്നാൽ ഐ‌പി‌എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഗെയ്‌ക്‌വാദിന് അന്താരാഷ്ട്ര തലത്തിൽ സ്ഥിര സ്ഥാനം ഉറപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നിരുന്നാലും, മുൻ ഇന്ത്യൻ സെലക്ടർ കിരൺ മോറെ കരുതുന്നത്, ഗെയ്‌ക്‌വാദിന് മൂന്ന് ഫോർമാറ്റുകളും കളിക്കാനും ടീമിനെ നയിക്കാൻ കഴിവ് ഉണ്ടെന്നുമാണ്. “ഞാൻ അവന്റെ (ഗെയ്‌ക്‌വാദ്) ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്,” മോറെ ജിയോസിനിമയിൽ പറഞ്ഞു. “ഇരുവരും (ഗെയ്‌ക്‌വാദും യശസ്വി ജയ്‌സ്വാളും) മികച്ച കളിക്കാരാണ്. റുതുരാജിന് എല്ലാ ഫോർമാറ്റുകളും കളിക്കാൻ കഴിയും, അദ്ദേഹത്തിന്റെ ബാറ്റിങ് കരുത്ത് മികച്ചതാണ്. അദ്ദേഹത്തിന് ഭാവി ക്യാപ്റ്റനാകാനുള്ള എല്ലാ കഴിവും ഉണ്ട്.” മോറെ പറഞ്ഞു.

ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഗെയ്‌ക്‌വാദ് കളിക്കുന്നതിനാൽ ധോണിയിൽ നിന്നൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നത് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് മുൻ താരം പറഞ്ഞത്

“അദ്ദേഹം (ഗെയ്ക്‌വാദ്) എംഎസ് ധോണിക്ക് കീഴിൽ കളിക്കുന്നു, അതിനാൽ ടീമിനെ കൈകാര്യം ചെയ്യാൻ കളിക്കളത്തിൽ നായകന്റെ തന്ത്രങ്ങൾ എങ്ങനെ ഗുണം ചെയ്യുമെന്ന് അവൻ പേടിക്കണം. അവൻ ഒരു നിലവാരമുള്ള കളിക്കാരനാണ്, അവന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഞാൻ കാത്തിരിക്കുകയാണ്,” മോറെ പറഞ്ഞു.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍