യുവ ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യരെ പ്രശംസിച്ച് നായകന്‍ രോഹിത് ശര്‍മ്മ. തനിക്ക് ലഭിക്കുന്ന റോള്‍ ഭംഗിയായി ശാന്തനായി ചെയ്യാന്‍ ശ്രമിക്കുന്ന താരമാണ് വെങ്കടേഷ് എന്നും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ ശോഭനമായ ഒരു പ്രതീക്ഷയാണ് അദ്ദേഹമെന്നും രോഹിത് പറഞ്ഞു.
‘നമുക്ക് കഴിയുന്നിടത്തോളം അവനെ മിക്‌സ് ചെയ്ത് നിര്‍ത്താനാണ് പദ്ധതി. ഈ വേഷത്തില്‍ അദ്ദേഹം സാധാരണയായി ബാറ്റ് ചെയ്യാറില്ല. അവന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി അവന്‍ മുന്‍നിരയിലാണ് ഇറങ്ങാറ്. എന്നാല്‍ ഇവിടെ അത് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ലോവര്‍-മിഡില്‍ ഓര്‍ഡറിലായിരിക്കും അവന് ഒരു റോള്‍ നല്‍കുക.’
‘ഇന്ന് അവന്‍ ക്രീസില്‍ നിന്ന സമയത്തെല്ലാം തികച്ചും ശാന്തനായി കാണപ്പെട്ടു. തന്റെ റോളിനോട് അവന് നല്ല സമീപം ഉണ്ടായിരുന്നു. അവന്റെ ബോളിംഗ് കഴിവുകള്‍ നിങ്ങള്‍ കണ്ടു. അവന്‍ നമുക്ക് വളരെ ശോഭനമായ ഒരു പ്രതീക്ഷയാണ്. മൂന്ന് മത്സരങ്ങള്‍ മാത്രമേ അവന്‍ കളിച്ചിട്ടുള്ളൂ. കൂടുതല്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് അവസരമില്ല. എന്നാല്‍ മുന്നോട്ട് പോകുമ്പോള്‍ ഞങ്ങള്‍ തീര്‍ച്ചയായും അവനെ നിരീക്ഷിക്കും’ മത്സരശേഷം രോഹിത് പറഞ്ഞു.
ന്യൂസിലാന്റിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റിംഗിനിറങ്ങിയ വെങ്കടേഷ് 36 റണ്‍സാണ് നേടിയത്. മൂന്നാം ടി20യില്‍ 15 ബോളില്‍ നേടിയ 20 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതേ മത്സരത്തില്‍ മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും താരം വീഴ്ത്തി. മൂന്നാം ടി20യില്‍ മാത്രമാണ് വെങ്കടേഷിനെ രോഹിത് ബോള്‍ ഏല്‍പ്പിച്ചത്.