കഴിഞ്ഞ കളിയില്‍ മലയാളിതാരം സഞ്‌ജു സാംസന്റെ വെടിക്കെട്ടായിരുന്നു ഇന്ത്യയ്‌ക്ക് വിജയത്തിലേക്കുള്ള വഴി വെട്ടിയത്‌്. ശ്രേയസ് അയ്യരുമായി താരം നടത്തിയ മികച്ച കൂട്ടുകെട്ട് ശ്രീലങ്ക ഉയര്‍ത്തിയ വലിയ സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യയ്‌ക്ക് സഹായകമാകുകയും ചെയ്‌തു. സ്‌ഞ്‌ജുവിന്റെ ബാറ്റിംഗിനെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് രവീന്ദ്ര ജഡേജ.
സഞ്‌ജു കളിച്ചത് മികച്ച രീതിയില്‍ ആണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ തിരികെ വരുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ കഴിയുന്നത് ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണെന്നും വരും മത്സരങ്ങളിലും അദ്ദേഹം ഇത് തുടരുമെന്നും താരം പറഞ്ഞു. 25 പന്തില്‍ 39 റണ്‍സ് എടുത്ത് സഞ്‌ജു മടങ്ങിയതിന് പിന്നാലെ 13 ാം ഓവറില്‍ കളിക്കാനെത്തിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പനടി ഇന്ത്യയുടെ വിജയം ഏളുപ്പമാക്കിയിരുന്നു. 44 റണ്‍സ് അടിച്ച ജഡേജ ശ്രേയസ് അയ്യര്‍ക്കൊപ്പം 58 റണ്‍സ് കൂട്ടുകെട്ടിന്റെ അപരാജിത ഇന്നിംഗ്‌സാണ് കളിച്ചത്.
കളിയില്‍ അഞ്ചാമനായിട്ടായിരുന്നു ജഡേജ കളിക്കാന്‍ വന്നത്. കഴിഞ്ഞ മത്സരത്തില്‍ സഞ്‌ജു ഇറങ്ങേണ്ട സ്ഥാനത്ത് ജഡേജ എത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്‌തിരുന്നു. ജഡേജയുടെ ബാറ്റിംഗ് ഓര്‍ഡര്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നായിരുന്നു നായകന്‍ രോഹിത് ശര്‍മ്മ ഇതിന് പറഞ്ഞ ന്യായീകരണം. എന്നാല്‍ രണ്ടാം മത്സരത്തില്‍ അഞ്ചാമതായിരുന്നു ജഡേജ ബാറ്റിംഗിന് വന്നത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിന്റെ ഉത്തരവാദിത്വം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും പറഞ്ഞു.
തന്നെ ഈ സ്ഥാനത്തേക്ക് പരീക്ഷിക്കാന്‍ വിശ്വാസം അര്‍പ്പിച്ച നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് നന്ദി പറയുന്നു. ഭാവിയിലും അവസരം കിട്ടിയാല്‍ ഇവിടെ കളിക്കാന്‍ തയ്യാറാകും. സാഹചര്യം അനുസരിച്ച് ടീമിന് വേണ്ടി ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറാകുമെന്നും ജഡേജ വ്യക്തമാക്കി.