'അയാള്‍ നന്നായി കളിച്ചു, പക്ഷേ, കുടുക്കാന്‍ കെണി ഒരുക്കിയിട്ടുണ്ട്', വെല്ലുവിളിച്ച് ടിം സൗത്തി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുംബൈയില്‍ ആരംഭിക്കാനിരിക്കെ, വെല്ലുവിളിച്ച് കിവി പേസര്‍ ടിം സൗത്തി. ഇന്ത്യന്‍ മധ്യനിരയിലെ പുത്തന്‍ താരോദയമായ ശ്രേയസ് അയ്യരെ തളയ്ക്കാന്‍ പദ്ധതികളുണ്ടെന്നാണ് സൗത്തി പറഞ്ഞത്.

അസാധാരണ ബാറ്റിംഗാണ് ശ്രേയസ് അയ്യര്‍ പുറത്തെടുത്തത്. അരങ്ങേറ്റത്തില്‍ അത്രയും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത ശ്രേയസിന്റെ പ്രകടനം ഉശിരനായിരുന്നു. പക്ഷേ, ശ്രേയസിനെ കുറിച്ച് അല്‍പ്പം അധികം വിവരങ്ങള്‍ ഇപ്പോള്‍ നമുക്ക് അറിയാം. സ്ലോ പിച്ചില്‍ ഷോര്‍ട്ട് ബോളുകളിലൂടെ ബാറ്ററെ നേരിടുന്നത് എളുപ്പമല്ല. ശ്രേയസിനെ മെരുക്കാനുള്ള പദ്ധതികള്‍ ന്യൂസിലന്‍ഡ് പരിശോധിക്കും- സൗത്തി പറഞ്ഞു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കെയ്ന്‍ വില്യംസണും ഗാരി സ്റ്റെഡും കൈക്കൊള്ളേണ്ട തീരുമാനങ്ങളുണ്ട്. മുംബൈയിലെ മോശം കാലാവസ്ഥ മൂലം നമുക്ക് പരിശീലിക്കാനായിട്ടില്ല. വില്യംസണും സ്റ്റെഡും പിച്ച് പരിശോധിച്ച ശേഷമേ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂവെന്നും സൗത്തി കൂട്ടിച്ചേര്‍ത്തു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി