ഐപിഎലിൽ ഇപ്പോൾ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വിരാട് കൊഹ്ലിയുടെയും കൃണാൽ പാണ്ട്യയുടെയും സംഹാരതാണ്ഡവം. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ തുടരെ വിക്കറ്റുകൾ പോയപ്പോൾ പതിയെ നിലയുറപ്പിച്ച് ടീമിനെ രക്ഷിച്ചത് വിരാട് കോഹ്ലി കൃണാൽ പാണ്ട്യ സഖ്യമാണ്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ കൃണാൽ 47 പന്തുകളിൽ 5 ഫോറും 4 സിക്സറുകളും അടക്കം 73 റൺസ് നേടി.
കൂടാതെ വിരാട് കൊഹ്ലിയുടെയും വക കൃണാൽ പാണ്ട്യയ്ക്ക് തകർപ്പൻ പിന്തുണയുമുണ്ടായിരുന്നു. 47 പന്തിൽ 4 ഫോർ നേടി 51 റൺസായിരുന്നു കോഹ്‌ലിയുടെ സംഭാവന. ഇന്നത്തെ മത്സരത്തിലെ വിജയത്തോടു കൂടി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിക്കാൻ ആർസിബിക്ക് സാധിച്ചു.
ലുക്‌നൗവിനെതിരെ നടന്ന മത്സരത്തിൽ മുംബൈ താരമായ സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി നേടിയിരുന്നു. തുടരെയുള്ള അർധ സെഞ്ചുറികളിൽ അദ്ദേഹം സായി സുദർശനെ മറികടന്നു ഓറഞ്ച് ക്യാപ്പ് നേടി. എന്നാൽ അത് നേടി മണിക്കൂറുകൾ കഴിഞ്ഞ് താരത്തിന് അത് മറ്റൊരാൾക്ക് കൈമാറേണ്ടി വന്നു. ഇന്നത്തെ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ കൈയിലായി ഓറഞ്ച് ക്യാപ്പ്. മുൻ വർഷത്തെ ഐപിഎലിലും വിരാട് കോഹ്ലിയായിരുന്നു ഓറഞ്ച് ക്യാപ്പ് ഹോൾഡർ.
എല്ലാ സീസണുകളിലെയും പോലെ ഇത്തവണയും ആർസിബി തോൽക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ടൂർണമെന്റിൽ ഉടനീളം ടീം ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ ഫോം നിലനിർത്താനായാൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടാൻ വിരാട് കൊഹ്‌ലിക്കും സംഘത്തിനും സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.