ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളും കോട്ടങ്ങളും കിട്ടിയ ഒരു വർഷം തന്നെയായിരുന്നു കഴിഞ്ഞുപോയത്. ടി 20 ലോകകപ്പ് നേടി വൈറ്റ് ബോൾ ഫോർമാറ്റിൽ മികവ് തുടർന്നപ്പോൾ ടെസ്റ്റിൽ വളരെ നിരാശപെടുത്തുന്ന പ്രകടനമാണ് ടീം നടത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എത്താനുള്ള നല്ല സാധ്യതയും ടീം കളഞ്ഞുകുളിച്ചു. എന്തായാലും ഈ വർഷം ഒരുപാട് വലിയ മത്സരങ്ങൾ ഇന്ത്യയെ കാത്തിരിപ്പുണ്ട്. ചാമ്പ്യൻസ് ട്രോഫി, ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം, ഉൾപ്പടെ ഒരുപാട് വമ്പൻ മത്സരങ്ങൾ വരാനിരിക്കുന്നു. എന്തായാലും അതിൽ തുടക്കമായ ഇംഗ്ലണ്ടിന് എതിരായ ടി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആ സെലെക്ഷൻ പലരെയും അത്ഭുതപ്പെടുത്തി. കഴിഞ്ഞ വർഷം ടി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ച ശിവം ദുബൈയെ ഒഴിവാക്കിയതാണ് പലരെയും ഞെട്ടിച്ചത്.
ആകാശ് ചോപ്ര എന്തായാലും ഈ തീരുമാനത്തിൽ തന്റെ ഞെട്ടൽ അറിയിച്ചു കുറച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ശിവം ദുബെയ്‌ക്ക് എന്ത് സംഭവിച്ചു? എനിക്ക് റുതുരാജിനെ (ഗെയ്‌ക്‌വാദ്) കുറിച്ച് സംസാരിക്കാൻ ഉണ്ട്. അവനും ടീമിൽ ഇടമില്ല. ഇന്ത്യക്ക് ഒരുപാട് ബാറ്റിംഗ് ഉണ്ട്. എന്നിരുന്നാലും ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന ശിവം ദുബൈയെ ഒഴിവാക്കിയത് തെറ്റായി പോയി.”
“ലോകകപ്പ് ടീമിൻ്റെ ഭാഗമായ താരമാണ് അവൻ. ശേഷം അവനെ പരിക്ക് കാരണം ഒഴിവാക്കി. പക്ഷെ പരിക്കിന്റെ ബുദ്ധിമുട്ടുകൾക്ക് ശേഷം തിരിച്ചുവരുമ്പോൾ സ്ഥാനം കിട്ടേണ്ടതായിരുന്നു. എന്നാൽ അവന് ഇടം കിട്ടിയില്ല.” അദ്ദേഹം വിശദീകരിച്ചു.
എന്തായാലും വൈറ്റ് ബോൾ പരമ്പരകളിൽ മികവ് തുടരാനും ടെസ്റ്റിൽ ഫോം വീണ്ടെടുക്കാനും ഇന്ത്യ ശ്രമിക്കുമ്പോൾ സീനിയർ താരങ്ങളുടെയും പരിശീലകന്റെയും ഉൾപ്പടെ ആരുടേയും സ്ഥാനങ്ങൾ സേഫ് അല്ല എന്ന് പറയാം.