അവന്‍ അടുത്ത സെവാഗാണ്, ഇന്ത്യന്‍ യുവതാരത്തിനായി വാദിച്ച് മൈക്കിള്‍ ക്ലര്‍ക്ക്

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായിക്കായി വാദിച്ച് ഓസീസ് മുന്‍ നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക്. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പോലെയൊരു താരമാണ് പൃഥ്വി ഷായെന്നും ഇന്ത്യന്‍ ടീം യുവതാരത്തില്‍ കൂടുതല്‍ വിശ്വാസം കാട്ടണമെന്നും ക്ലര്‍ക്ക് പറഞ്ഞു.

‘സെവാഗിനെ പോലെ എതിരാളികള്‍ക്ക് മേല്‍ നാശം വിതയ്ക്കാന്‍ കഴിവുള്ള കളിക്കാരനാണ് പൃഥ്വി ഷാ. സെവാഗ് ബുദ്ധിമാനായിരുന്നു. ആ ബ്രാന്‍ഡ് ക്രിക്കറ്റ് കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. ടോപ് ഓര്‍ഡറില്‍ അതുപോലെ ആക്രമിച്ച് കളിക്കുന്ന കളിക്കാരനെ വേണം. അതിനാലാണ് സെവാഗ് എന്റെ പ്രിയപ്പെട്ട കളിക്കാരില്‍ ഒരാളാവുന്നത്.’

‘പൃഥ്വി ഷായില്‍ ഇന്ത്യ വിശ്വാസം വെക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. പൃഥ്വി കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. ഓസ്ട്രേലിയയില്‍ പൃഥ്വിയുടെ ആദ്യ അവസരമായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് അഡ്ലെയ്ഡില്‍ പൃഥ്വിക്ക് മികവ് കാണിക്കാനായില്ല. ഇനിയും മികവോടെ പൃഥ്വി തിരിച്ചു വരും എന്നതില്‍ എനിക്കൊരു സംശയവും ഇല്ല’ ക്ലര്‍ക്ക് അഭിപ്രായപ്പെട്ടു.

വലിയ പ്രതീക്ഷയോടെ എത്തിയ പൃഥ്വിഷായ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഡേ – നൈറ്റ് ടെസ്റ്റില്‍ പൂജ്യത്തിനും രണ്ടിനും പുറത്തായിരുന്നു. 2018 /19 ലും ഷാ ഇന്ത്യന്‍ടീമില്‍ അംഗമായിരുന്നങ്കിലും പരിശീലന മത്സരത്തില്‍ പരിക്കേറ്റിരുന്നു. ഇതോടെ ഒരു മത്സരം പോലുംകളിക്കാനുമായില്ല.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം