മികച്ചവൻ തന്നെ, പക്ഷെ ടീമിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല; യുവതാരത്തെക്കുറിച്ച് ജയ് ഷാ

വലംകൈയ്യൻ പേസർ മായങ്ക് യാദവ് ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിക്കിന്റെ ശേഷം മടങ്ങി വരാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സമയത്ത് താരം വാർത്തകളിൽ ഇടം നേടിയിരിന്നു. ബൗളർ നാല് ഗെയിമുകൾ മാത്രം കളിച്ചിട്ടും അദ്ദേഹത്തിൻ്റെ വേഗത സംസാര വിഷയമായി. 6.99 ഇക്കോണമിയിൽ മായങ്ക് ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗം പിന്നിട്ടപ്പോൾ മായങ്കിൻ്റെ ഏറ്റവും മികച്ച വേഗത മണിക്കൂറിൽ 156.7 കിലോമീറ്ററായിരുന്നു. ഇന്ത്യൻ ടീമിൽ താരം ഉൾപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിച്ചപ്പോൾ, താരത്തെ തിരഞ്ഞെടുക്കുമോ എന്ന് തനിക്ക് ഉറപ്പുനൽകാൻ കഴിയില്ലെന്ന് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) സെക്രട്ടറി ജയ് ഷാ പറഞ്ഞു.

“മായങ്ക് യാദവ് ടീമിലുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാത്തതിനാൽ എനിക്ക് നിങ്ങളോട് ഒരു മറുപടിയും നൽകാൻ കഴിയില്ല. പക്ഷേ അദ്ദേഹം ഒരു മികച്ച ഫാസ്റ്റ് ബൗളറാണ്, ഞങ്ങൾ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. നിലവിൽ അദ്ദേഹം എൻസിഎയിലാണ്. ,” ജയ് ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഈ വർഷമാദ്യം, യുവ ഫാസ്റ്റ് ബൗളർ മായങ്ക് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനായി (എൽഎസ്ജി) തൻ്റെ ഐപിഎൽ അരങ്ങേറ്റത്തിൽ മതിപ്പുളവാക്കി, നാല് മത്സരങ്ങൾ കളിച്ചതിന് ശേഷം പരിക്ക് അദ്ദേഹത്തെ ടൂർണമെൻ്റിൽ നിന്ന് പിന്മാറാൻ കാരണം ആകുക ആയിരുന്നു. 2022 ലെ ലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് LSG ലേലത്തിൽ 21 കാരനെ വാങ്ങിയെങ്കിലും പരിക്കിനെത്തുടർന്ന് താരം അന്നും പുറത്തുപോയിരുന്നു. ഐപിഎൽ 2024-ൽ അദ്ദേഹത്തിന് അവസരം ലഭിച്ചു, പക്ഷേ ആ പതിപ്പിലും പരിക്ക് അദ്ദേഹത്തെ തളർത്തി.

എന്തായാലും ഫാസ്റ്റ് ബോളർമാരുടെ ഒരു വലിയ നിര തന്നെ ഇന്ത്യ അണിയറയിൽ ഒരുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് സിറാജ്, ഷമി എന്നിവരുടെ പ്രായം കണക്കിൽ എടുക്കുമ്പോൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം