ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം കെ. ശ്രീകാന്ത്. കഴിവുള്ള ചിലര്‍ അവഗണിക്കപ്പെടുന്നെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഓള്‍റൗണ്ടറുമായ ശിവം ദുബെയ്ക്കു മോശം പ്രകടനത്തിലും ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിനെ ചോദ്യം ചെയ്തു.
ഋതുരാജ് ഗെയ്ക്വാദിനു എന്തുകൊണ്ടാണ് ടീമില്‍ അവസരം കൊടുക്കാത്തത്? ഇന്ത്യന്‍ ടീമില്‍ ഉറപ്പായും കളിപ്പിക്കേണ്ട താരമാണ് അവന്‍. പക്ഷെ റുതുരാജിനു ടീമില്‍ അവസരമില്ല. സഞ്ജു സാംസണിനും ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചില്ല.
ഇവര്‍ക്കൊന്നും എന്തു കൊണ്ടാണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കാത്തത്? ശിവം ദുബെയ്ക്കു എത്ര അവസരങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ദുബെയ്ക്കു മാത്രം മതിയോ? എല്ലാവര്‍ക്കും അവസരം നല്‍കേണ്ടതുണ്ട്.
സിറാജിനെയൊന്നും മികച്ചൊരു ബൗളറായി കാണാന്‍ സാധിക്കില്ല. അവന്‍ വെറുമൊരു ശരാശരി താരം മാത്രമാണ്. റണ്‍സ് വാരിക്കോരി നല്‍കുന്ന ബോളറാണ് സിറാജ്. ആര്‍സിബിയിലും അവന്‍ ഇങ്ങനെ തന്നെയായിരുന്നു. സിറാജിന്റെ സമീപനത്തോടു എനിക്കു യോജിപ്പില്ല.
അഗ്രസീവാണെന്നു കാണിക്കാന്‍ അവന്‍ വെറുതെ ഷോ കാണിക്കുകയാണ്. സിറാജ് ജസ്പ്രീത് ബുംറയെ കണ്ടു പഠിക്കണം. നന്നായി ബൗള്‍ ചെയ്യാതെ വെറുതെ ഗ്രൗണ്ടില്‍ ആളാവാന്‍ നോക്കിയിട്ടു കാര്യമില്ല-
ശ്രീകാന്ത് വ്യക്തമാക്കി.