'അവന്‍ യുവരാജിനെയും ലാറയെയും പോലെ': എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ ഇന്ത്യന്‍ ബാറ്ററെ പിന്തുണച്ച് മൈക്കല്‍ വോണ്‍

ഫോര്‍മാറ്റുകളിലുടനീളമുള്ള ഗുണനിലവാരമുള്ള കളിക്കാരാല്‍ ഇന്ത്യ അനുഗ്രഹീതമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ധാരാളം യുവതാരങ്ങള്‍ തങ്ങളുടെ കഴിവും ക്ലാസും കാണിച്ചു. റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ്മ, മായങ്ക് യാദവ്, അശുതോഷ് ശര്‍മ്മ എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചരില്‍ പ്രമുഖകര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന അഭിഷേക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് 450 റണ്‍സ് പിന്നിട്ടു.

ഈ സാഹചര്യത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ അഭിഷേകിനെ പിന്തുണച്ചു. അഭിഷേക് സാങ്കേതികമായി മിടുക്കനാണെന്നും ബ്രയാന്‍ ലാറയെയും യുവരാജ് സിംഗിനെയും പോലെയാണ് അവന്റെ ബാറ്റിംഗെന്നും വോണ്‍ പറഞ്ഞു.

ഐപിഎല്ലിലെ പ്രകടനത്തിന് ശേഷമാണ് യശസ്വി ജയ്സ്വാളിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ വിജയഗാഥയാണ് അദ്ദേഹം. അഭിഷേകിനും അത് ചെയ്യാന്‍ കഴിയും.

നല്ല സാങ്കേതികതയുള്ളതിനാല്‍ അദ്ദേഹത്തിന് ഫോര്‍മാറ്റുകളിലുടനീളം ഇന്ത്യക്കായി കളിക്കാനാകും. അഭിഷേകിന് ബ്രയാന്‍ ലാറ-എസ്‌ക്യൂവും യുവരാജ് സിംഗ്-ടൈപ്പ് വില്ലോയും ലഭിച്ചു- വോണ്‍ പറഞ്ഞു.

യശസ്വി ഒരു അത്ഭുത കഥയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന അദ്ദേഹം തുടക്കം മുതല്‍ തന്നെ അതില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. 15 വര്‍ഷമായി അദ്ദേഹം ക്രിക്കറ്റ് കളിക്കുകയാണെന്ന് തോന്നുന്നു. അഭിഷേക് വിദൂരമല്ല. പ്രതിഭാധനരായ ഇന്ത്യന്‍ കളിക്കാരുടെ കാര്യത്തില്‍ അവന്‍ ഏറെ മുകളിലാണ്. ഇത് അതിശയകരമാണ്- അദ്ദേഹം ഉപസംഹരിച്ചു. ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 38.92 ശരാശരിയിലും 209.41 സ്ട്രൈക്ക് റേറ്റിലും 467 റണ്‍സാണ് അഭിഷേക് നേടിയത്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം