അവൻ എന്റെ ബണ്ണി അല്ല, ആ ഇന്ത്യൻ താരത്തെ ഞാൻ ഇത്തവണ തീർക്കും: സ്‌കോട്ട് ബോളണ്ട്

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിക്ക് എതിരെ ഒരിക്കൽ കൂടി ബൗൾ ചെയ്യാൻ കാത്തിരിക്കുകയാണെന്ന് സ്‌കോട്ട് ബോളണ്ട്. കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തു. 2018-19ൽ കോഹ്‌ലി ഇന്ത്യയെ ഓസ്‌ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയത്തിലേക്ക് നയിച്ചു. 2020-21 ൽ അവിടെ ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ 36 റൺസിന് പുറത്തായി മത്സരത്തിൽ 10 വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങി. എന്നാൽ നായകൻ കോഹ്‌ലി ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം മടങ്ങിയെങ്കിലും നിരവധി പരിക്കുകൾക്കും ബുദ്ധിമുട്ടുകൾക്കും ഒടുവിൽ അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ 2 – 1 നു പരമ്പര സ്വന്തമാക്കി.

ഓവലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കോഹ്‌ലി ബോളണ്ടിനെ നേരിട്ടു. രണ്ട് ഇന്നിംഗ്‌സുകളിലും 14, 49 റൺസിന് മുൻ താരത്തെ ബോളണ്ട് പുറത്താക്കി. പാറ്റ് കമ്മിൻസും കൂട്ടരും ഏറ്റുമുട്ടലിൽ 209 റൺസിന് വിജയിച്ചു. ഇത്തവണത്തെ ബോർഡർ-ഗവാകർ ട്രോഫിയിൽ ഇന്ത്യയെ അട്ടിമറിക്കാനുള്ള ഫേവറിറ്റുകൾ ഓസ്‌ട്രേലിയയായിരിക്കുമെന്ന് ബോളണ്ട് അഭിപ്രായപ്പെട്ടു.

“ഞങ്ങൾക്ക് ക്ലാസ് ബൗളിംഗ് ആക്രമണം ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാർ ഞങ്ങൾക്കായി നല്ല രീതിയിൽ ജോലി ചെയ്യുമെന്നാണ് കരുതുന്നത് “ബോളർ പറഞ്ഞു.

എന്നിരുന്നാലും, വലംകൈയ്യൻ സീമർ കോഹ്‌ലിയെ തൻ്റെ “ബണ്ണി”( സ്ഥിരമായി വിക്കറ്റ് വീഴ്ത്തുമ്പോൾ പറയുന്ന പദം) എന്ന് വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. എന്നാൽ ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ വെച്ച് കോഹ്‌ലിയെ കുടുക്കും എന്ന് പറഞ്ഞു “അദ്ദേഹത്തെ വീണ്ഡ്യം കുടുക്കാൻ കാത്തിരിക്കുന്നു.” ബോളണ്ട് പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി