Ipl

അവൻ എന്താണ് ചെയ്യുക എന്ന് പറയാൻ പറ്റില്ല, എന്നാലും അടുത്ത വർഷം കൂടി തുടർന്നേക്കാം

ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ എംഎസ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) മറ്റൊരു സീസൺ കളിച്ചേക്കുമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ കരുതുന്നു. അതേസമയം, പ്രവചനാതീതമായ നീക്കങ്ങൾക്ക് പേരുകേട്ട ഇതിഹാസ താരത്തിന്റെ രീതി കണക്കിലെടുത്ത്, അടുത്ത വർഷം മാനേജ്‌മെന്റിന്റെ ഭാഗമായി എംഎസ്‌ഡി തിരിച്ചെത്തിയാൽ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎൽ 2022-ൽ രവീന്ദ്ര ജഡേജയിൽ നിന്ന് ധോണി അടുത്തിടെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു .ഈ സീസണിലെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിച്ച് കഴിഞ്ഞു. എന്തായാലും ജയത്തോടെ തന്നെ സീസൺ അവസാനിപ്പിക്കാനാകും ധോണിയുടെയും കൂട്ടരുടെയും ഇനിയുള്ള ശ്രമം.

“അവൻ എംഎസ് ധോണിയാണ് . അവൻ എന്താണ് ചെയ്യുന്നതെന്ന് ശരിക്കും പ്രവചിക്കാൻ കഴിയില്ല. അയാൾക്ക് എന്ത് വിചിത്രമായ കാര്യങ്ങളും ചെയ്യാൻ കഴിയും. മുമ്പും അയാൾ ചെയ്തിട്ടുണ്ട് . അയാൾ അത്രക്ക് മിടുക്കനാണ് . നാമെല്ലാവരും അവനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അടുത്ത സീസൺ കൂടി അവൻ കളിച്ചേക്കും, അല്ലെങ്കിൽ ചെന്നൈ മാനേജ്മെന്റിന്റെ ഭാഗമായേക്കും.”

“ധോനിയെയും കോഹ്‌ലിയെയും പോലെയുള്ള കളിക്കാർക്ക് അപ്പുറത്തേക്ക് ഫ്രാഞ്ചൈസികൾ നോക്കേണ്ടതുണ്ട്. തീർച്ചയായും, രണ്ട് താരങ്ങളുമായി ടീമുകൾക്ക് വൈകാരിക ബന്ധവുമുണ്ട്. എന്നാൽ ഇതൊരു ക്രൂരമായ ലോകമാണ്. ടീമുകൾ മുന്നോട്ട് നോക്കുകയും പുതിയ ഓപ്ഷനുകൾ നോക്കുകയും ചെയ്യണം.”

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം