IPL 2024: സോഷ്യൽ മീഡിയയിലെ തള്ളുകൾ മാത്രമേ ഉള്ളു, അവൻ ഒന്നും ഒരിക്കലും ഇന്ത്യയുടെ നായകൻ ആകാൻ പോകുന്നില്ല; സൂപ്പർ താരത്തെക്കുറിച്ച് മൈക്കിൾ വോൺ

ഋഷഭ് പന്ത് ഗുരുതര പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയത് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് 15 മാസത്തോളം ക്രിക്കറ്റിന് പുറത്തായിരുന്നു സൂപ്പർ താരം. ഇനി ഒരു തിരിച്ചുവരവില്ല, ഒരിക്കലും ക്രിക്കറ്റ് കളിക്കില്ല എന്നൊക്കെ പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ വലിയ നിശ്ചദാർഢ്യത്തിലൂടെ നിന്ന പന്ത് ഒടുവിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് തന്നെ സീസണിൽ ഡൽഹി ക്യാപിറ്റൽസ് നായകനായി തന്നെ കളത്തിൽ ഇറങ്ങി.

സീസണിൽ പന്ത് രണ്ട് അർധസെഞ്ചുറികൾ നേടിയെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ താരത്തിൻറെ പ്രകടനം അതിദയനീയം തന്നെ ആയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഒരു മത്സരത്തിൽ മാത്രം ജയിച്ച ഡൽഹി നാല് മത്സരങ്ങളിൽ പരാജയപ്പെട്ടു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് വലിയ രീതിയിൽ ഉള്ള വിമർശനം വരുന്നുണ്ട്. മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ പന്ത് ഒരിക്കലും ഇന്ത്യയുടെ ഭാവി നായകൻ ആകാൻ പോകുന്നില്ല എന്ന അഭിപ്രായമാണ് പറഞ്ഞത്

മുൻ ഇംഗ്ലണ്ട് താരം പറഞ്ഞത് ഇങ്ങനെ:

“ഞാൻ ഋഷഭ് പന്തിനെ ഒരുപാട് ആരാധിക്കുന്നു. മികച്ച ബാറ്റർമാരിൽ ഒരാളായ അദ്ദേഹത്തിന് ദീർഘകാലം ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാനാകും. ഇന്ത്യൻ ടീമിന് വേണ്ടി മത്സരങ്ങൾ വിജയിപ്പിക്കാൻ ഉള്ള ശേഷി പന്തിനുണ്ട്.” അദ്ദേഹം പറഞ്ഞു

“എന്നിരുന്നാലും, അവൻ ഒരു ക്യാപ്റ്റൻസി മെറ്റീരിയൽ അല്ല. ഭാവിയിൽ അദ്ദേഹം ഇന്ത്യയെ നയിക്കുമെന്ന് ഞാൻ കാണുന്നില്ല. ഗുരുതരമായ ഒരു പരിക്കിൽ നിന്ന് തിരിച്ചെത്തിയ അവൻ ആദ്യം തന്നെ സിസ്റ്റത്തിന്റെ ഭാഗം ആകട്ടെ. ഒരു ബാറ്റർ എന്ന നിലയിൽ അദ്ദേഹത്തിന് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. കൂടാതെ അദ്ദേഹം കീപ്പറുമാണ്. ഭാവി ഇന്ത്യൻ ക്യാപ്റ്റൻ പന്തല്ല. ശുഭ്മാൻ ഗിൽ ഇന്ത്യയെ നയിക്കുമെന്ന് എനിക്ക് തോന്നുന്നു. ഒരു മികച്ച ക്യാപ്റ്റനാകാൻ അദ്ദേഹത്തിന് കഴിയും. പന്ത് മോശക്കാരൻ ആണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ അദ്ദേഹത്തിന് ക്യാപ്റ്റൻ്റെ ആംബാൻഡ് ലഭിക്കുമെന്ന് ഞാൻ കാണുന്നില്ല, ”മൈക്കൽ വോൺ ക്രിക്ക്ബസിൽ പറഞ്ഞു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന