ഇന്ത്യൻ ടീമിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ വജ്രം അവനാണ്, ഞാൻ അദ്ദേഹത്തെ ഒത്തിരി ശല്യം ശല്യം ചെയ്തിട്ടുണ്ട്: ശിഖർ ധവാൻ

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ അടുത്തിടെ തൻ്റെ പ്രിയപ്പെട്ട ഓപ്പണിംഗ് പങ്കാളിയെ തിരഞ്ഞെടുത്തു. തൻ്റെ അന്താരാഷ്ട്ര കരിയറിൽ താൻ ഏറ്റവും കൂടുതൽ ബാറ്റിംഗ് ഓപ്പണിംഗ് ആസ്വദിച്ച ബാറ്റർ എന്നാണ് ധവാൻ രോഹിത് ശർമ്മയെ വിശേഷിപ്പിച്ചത്.

ശിഖർ ധവാനും രോഹിത് ശർമ്മയും ഒരുമിച്ച് ഒരുപാട് വർഷങ്ങൾ ഇന്ത്യക്കായി ഓപ്പണിങ് ജോഡികൾ ആയി ഒരുപാട് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവരുടെ ഓപ്പണിംഗ് കോമ്പിനേഷൻ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു. 2013ലെ ചാമ്പ്യൻസ് ട്രോഫിയിൽ എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിലാണ് ഇരുവരും ഒന്നിച്ച് തുടങ്ങിയത്.

ഇരുവരും 115 ഏകദിനങ്ങളിൽ നിന്ന് 45.55 ശരാശരിയിൽ 5148 റൺസ് ഒരുമിച്ച് നേടിയിട്ടുണ്ട്. ഏകദിന ഫോർമാറ്റിൽ 18 സെഞ്ച്വറി കൂട്ടുകെട്ടുകളും 15 അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുകളും അവർ ഒരുമിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദിന ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിങ് സഖ്യമാണ് ഇരുവരുടെയും.

സ്റ്റാർ സ്‌പോർട്‌സുമായുള്ള ഒരു ചാറ്റിനിടെ, തൻ്റെ പ്രിയപ്പെട്ട ഓപ്പണിംഗ് പങ്കാളിയെക്കുറിച്ച് ധവാനോട് ചോദിച്ചു. രോഹിത് ശർമ്മ തൻ്റെ പ്രിയപ്പെട്ട ഓപ്പണിംഗ് പങ്കാളിയാണെന്ന് പറയാൻ ഇടംകയ്യൻ ഒരു മടിയുമുണ്ടായില്ല. രോഹിത് വളരെക്കാലമായി തൻ്റെ പ്രിയ ഓപ്പണിംഗ് പങ്കാളിയാണെന്നും അദ്ദേഹവുമായി നല്ല ബന്ധം പങ്കിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“8-10 വർഷമായി ഞാൻ രോഹിതിനൊപ്പം ഓപ്പൺ ചെയ്തിട്ടുണ്ട്. രോഹിതുമായി എനിക്ക് ശക്തമായ ബന്ധമുണ്ട്. അവൻ ഒരു രത്നമാണ്. അവനാണ് എന്റെ പ്രിയ ഓപ്പണർ ” ധവാൻ പറഞ്ഞു.  “ഞാൻ അദ്ദേഹത്തെ ഒത്തിരി സഹായം ചെയ്തിട്ടുണ്ട്. അവനതൊക്കെ ഇഷ്ടമായിരുന്നു” ധവാൻ ഓർത്തു.

അതേസമയം ധവാനെ സംബന്ധിച്ച് ഇനി ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് ബുദ്ധിമുട്ടാണ് എന്ന് പറയാം.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ