ഫാബ് 4 ൽ ഏറ്റവും കിടു അവൻ, ആ കാര്യത്തിൽ ഞാനൊക്കെ പുറകിൽ; തുറന്നുസമ്മതിച്ച് കെയ്ൻ വില്യംസൺ

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനായി ന്യൂസിലൻഡ് ടീമിനൊപ്പം കെയ്ൻ വില്യംസൺ ഇന്ത്യയിലെത്തിയിരിക്കുകയാണ് . ഏറെക്കാലമായി തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ കിവീസ് സൂപ്പർ താരം അഭിനന്ദിക്കുകയും ചെയ്തു. വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്‌ക്കുമെതിരായ ഹോം ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിൻ്റെ പേരിൽ റൂട്ട് ശ്രദ്ധ നേടിയിട്ടുണ്ട്.

വിൻഡീസിനും ശ്രീലങ്കക്കും എതിരായ അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറികളും അർധസെഞ്ച്വറികളും 33-കാരൻ നേടിയിരുന്നു. 50.77 ശരാശരിയിൽ 12,390 റൺസാണ് ജോ റൂട്ട് നേടിയത്. “അവൻ (ജോ റൂട്ട്) വളരെക്കാലമായി വേറെ ലെവലാണ്. ഭാവിയിൽ അവൻ എന്ത് നേടിയേക്കാം എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നു, അവൻ്റെ കൺവെർഷൻ റേറ്റ് കാണുന്നത് അവിശ്വസനീയമാണ്. അവൻ അസാധാരണനായിരുന്നു, ”കെയ്ൻ വില്യംസൺ ഗ്രേറ്റർ നോയിഡയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഫാബ് 4 ലെ മറ്റ് രണ്ട് അംഗങ്ങളെ (വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും) കെയ്ൻ അഭിനന്ദിച്ചു. “ഞാൻ ജോ റൂട്ടിൻ്റെ വലിയ ആരാധകനാണ്, എന്നാൽ മറ്റ് ആളുകളും നന്നായി ചെയ്തിട്ടുണ്ട്. അവർ കളിയെ വലിയ രീതിയിൽ മുന്നോട്ട് കൊണ്ടുപോയി,” അദ്ദേഹം കൂട്ടിച്ചേർത്തു.

54.98 ശരാശരിയിൽ 8,743 ടെസ്റ്റ് റൺസ് വില്യംസൺ നേടിയിട്ടുണ്ട്, 100 മത്സരങ്ങളിൽ നിന്ന് 32 സെഞ്ചുറിയും നേടി.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്