ഗുജറാത്തിന്റെ മാനം രക്ഷിച്ചത് അവൻ, കായിക കുടുംബത്തിൽ നിന്നാണ് അവന്റെ വരവ്

ഐപിഎഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മാനം കാത്തത് യുവ താരം സായ് സുദര്‍ശനായിരുന്നു. പതിവിലും വിപരീതമായി സീസണിൽ ആദ്യമായി ഗുജറാത്ത് താരങ്ങൾ എല്ലാവരും ഉത്തരവാദിത്വം മറന്നപ്പോൾ ഗുജറാത്ത് പഞ്ചാബിന്റെ ബൗളിങ്ങിന് മുന്നിൽ തകർന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള ഗുജറാത്ത് നീക്കം പാളിയെന്ന് പറയാം. എന്തിരുന്നാലും പ്ലേ ഓഫ് ഉറപ്പിച്ചാൽ തന്നെ പരീക്ഷണങ്ങൾ നടത്താൻ പറ്റിയ അവസരമായിട്ടാണ് ഗുജറാത്ത് ഇതിനെ കണ്ടത്. എങ്കിലും ഇന്നലെ നടന്ന മത്സരത്തിൽ 8 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ഗുജറാത്തിനെ രക്ഷിച്ചത് സായി സുദർശൻ ആയിരുന്നു.

2021 ലെ തമിഴ്‌നാട് പ്രീമിയർ ലീഗ് (TNPL) ന്റെ തകർപ്പൻ താരമായിരുന്നു അദ്ദേഹം, എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 71.60 ശരാശരിയിലും 143.77 സ്‌ട്രൈക്ക് റേറ്റിലും 358 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായിരുന്നു സായ്. പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവൈ കിങ്‌സിന്റെ താരമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റില്‍ കിങ്‌സ് എലിമിനേറ്ററില്‍ പുറത്താവുകയായിരുന്നു. എന്തിരുന്നാലും ടൂർണമെന്റിൽ നടത്തിയ മികച്ച പ്രകടനങ്ങൾ താരത്തെ രഞ്ജി ടീമിലെത്തിച്ചു.

താരത്തിന്റെ ക്രിക്കറ്റിലേക്ക് ഉള്ള വരവ് ഒരു സുപ്രഭാതം ഉണ്ടായതല്ല.താരത്തിന്റെ ക്രിക്കറ്റിലേക്ക് ഉള്ള വരവ്. താരത്തിന്റെ മാതാപിതാക്കള്‍ മുന്‍ കായിക താരങ്ങള്‍ കൂടിയായിരുന്നു. അതിനാൽ തന്നെ മാതാപിതാക്കന്മാരുടെ പിന്തുണ താരത്തിന് ഉണ്ടായിരുന്നു..സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഭരദ്വാജാണ് സായ് സുദര്‍ശന്റെ അച്ഛന്‍. അമ്മ ഉഷ ഭരദ്വാജ് തമിഴ്‌നാടിന്റെ വോളിബോള്‍ ടീമിന്റെ ഭാഗവുമായിരുന്നു. എന്തായാലും മാതാപിതാക്കന്മാരുടെ വഴിയേ പോകാതെ ക്രിക്കറ്റ് സ്വന്തം വഴിയായി തിരഞ്ഞെടുത്ത താരത്തിന് തെറ്റിയില്ല. കാരിയാറിൽനേടിയ നേട്ടങ്ങളിലൂടെ അറിയപ്പെട്ട മാതാപിതാക്കന്മാർ ഇന്ന് സായ് സുദര്‍ശന്റെ പേരിൽ അഭിമാനം കൊള്ളുന്നു.

തങ്ങൾക്ക് സാധ്യമാകാതിരുന്ന ലോകോത്തര വേദി മകന് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. മികച്ച പ്രകടനം തുടർന്നാൽ ഇന്ത്യൻ ടീം എന്ന വാതിൽ താരത്തിനായി താമസിക്കാതെ തുറക്കും.