ഇയാളെ ഒരു ടീം ആയിട്ട് അങ്ങോട്ട് പ്രഖ്യാപിക്കണം, ബുംറ ദി ഗോട്ട് ; ഈ കണക്കുകൾ പറയും അയാൾ ആരാണ് എന്നും റേഞ്ച് എന്തെന്നും

സ്റ്റാൻഡ് ഇൻ നായകൻ ജസ്പ്രീത് ബുംറ ഇന്ന് പന്തെറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചത് ആയിരുന്നു. എന്തായാലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. താരത്തിന്റെ അഭാവം മുതലെടുത്ത് ഇന്ത്യയെ സിഡ്നി ടെസ്റ്റിൽ ആറ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറിൽ പതറിയെങ്കിലും ഉസ്മാൻ ഖവാജയുടെയും ട്രാവിസ് ഹെഡിൻറെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ഉസ്മാൻ ഖവാജ 45 പന്തിൽ 41 റൺസെടുത്തപ്പോൾ ട്രാവിസ് ഹെഡ് 38 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്ന് ഒരിക്കൽ കൂടി ഇന്ത്യയുടെ തോൽവിക്ക് കാരണക്കാരനായി. അരങ്ങേറ്റക്കാരൻ ബ്യൂ വെബ്സ്റ്റർ 34 പന്തിൽ 39 റൺസുമായി വിജയത്തിൽ ഹെഡിന് കൂട്ടായി ഓസ്‌ട്രേലിയയെ വിജയവര കടത്തി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.

പരമ്പരയിൽ 32 വിക്കറ്റ് നേടിയ ബുംറ ഒറ്റക്ക് എന്ന് പറഞ്ഞത് പോലെ തന്നെ ആയിരുന്നു ഇന്ത്യൻ യാത്രയെ മുന്നോട്ട് നയിച്ചത്. അയാൾ ഇല്ലായിരുന്നെങ്കിൽ ഈ പരമ്പര ഏകപക്ഷിയമായി ഓസ്ട്രേലിയ ജയിക്കുമായിരുന്നു എന്ന് ഗ്ലെൻ മഗ്രാത്ത് പറഞ്ഞത് ശരിവെക്കുന്ന രീതിയിൽ ഓരോ മത്സരത്തിലും തന്റെ 100 % നൽകാനും അയാൾക്കായി. ആദ്യ മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ ബുംറ ആയിരുന്നു നായകൻ എന്നും ശ്രദ്ധിക്കണം. അവസാന മത്സരത്തിലും ഇന്ത്യയെ നയിച്ച ബുംറ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയാണ് മടങ്ങിയത്.

കേവലം കുറച്ച് താരങ്ങളിൽ നിന്ന് മാത്രം ആണ് അയാൾക്ക് ടീമിൽ നിന്ന് പിന്തുണ കിട്ടിയത്. ഒറ്റക്ക് എടുത്ത അധ്വാനത്തിന്റെ കൂടുതൽ തന്നെയാണ് അവസാന ഇന്നിങ്സിൽ നിന്ന് പന്തെറിയുന്നതിൽ നിന്ന് അയാളെ തടഞ്ഞത്. എന്തായാലും പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും പ്ലേയർ ഓഫ് ദി മാച്ച് ബുംറ തന്നെ ആണ്. ഓസ്‌ട്രേലിയൻ ബോളർമാർക്ക് ചിന്തിക്കാൻ പറ്റാത്ത റേഞ്ചിൽ പന്തെറിഞ്ഞ അയാളുടെ ചില നേട്ടങ്ങൾ നോക്കാം:

– ഓസ്‌ട്രേലിയയിലെ പ്ലെയർ ഓഫ് ദി സീരീസ്.
– ഇംഗ്ലണ്ടിലെ പ്ലെയർ ഓഫ് ദി സീരീസ്.
– സൗത്താഫ്രിക്കയിലെ പ്ലെയർ ഓഫ് ദി സീരീസ്.

ഈ പരമ്പരയിലെ ബുംറയുടെ പ്രകടനത്തിന്റെ മികവ് മുഴുവൻ വർണ്ണിക്കുന്ന വാക്കുകളിൽ ട്രാവിസ് ഹെഡ് പറഞ്ഞത് ഇങ്ങനെ- “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് ബുംറയുടെ ഈ പരമ്പരയിലെ ബോളിങ്”.