Ipl

അവനെ ടീമിൽ നിന്നും പുറത്താക്കണം, ആരാധകരുടെ ഇഷ്ട താരത്തെ കുറിച്ച് പിയുഷ് ചൗള

ഐപിഎൽ 2022-ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് അവരുടെ ഫോമിലല്ലാത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പുറത്താക്കണമെന്ന് പിയൂഷ് ചൗള ആവശ്യപ്പെടുന്നു. ന്യൂസിലൻഡ് താരം ഒരുപാട് ഡെലിവറികൾ പാഴാക്കിക്കൊണ്ടിരിക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച ചൗള ഈ മെല്ലെപോക്ക് ഇത് തന്റെ ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശർമ്മയെയും ടീമിലെ മറ്റുള്ളവരെയും സമ്മർദത്തിലാകുമെന്നുണ്ടെന്നും പറഞ്ഞു.

ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 208 റൺസാണ് വില്യംസൺ നേടിയത്. ശരാശരിയാകട്ടെ വെറും 18.91 മാത്രമാണ്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ആകട്ടെ നൂറിൽ താഴെയും. സീസൺ തുടക്കത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന ടീം പിന്നോട്ട് പോകാനും കാരണം വില്യംസന്റെ മോശം ഫോം തന്നെയാണ്.

“അവർ 180+ സ്‌കോറുകൾക്ക് പോയപ്പോഴെല്ലാം, ബാറ്റിംഗ് അവ്യക്തമായി കാണപ്പെട്ടു. അതിന് ഒരു പ്രധാന കാരണം ഓപ്പണിംഗ് കൂട്ടുകെട്ടാണ്. നിങ്ങൾ 180+ പിന്തുടരുമ്പോൾ, ഓപ്പണിംഗ് കൂട്ടുകെട്ട് വളരെ പ്രധാനമാണ്. ഇവിടെ, അഭിഷേക് ശർമ്മ വളരെ നന്നായി ബാറ്റ് ചെയ്യുന്നു. കെയ്ൻ വില്യംസണിന്റെ പിന്തുണ അയാൾക്ക് ലഭിക്കുന്നില്ല, വില്യംസൺ ഷോട്ടുകൾ കളിക്കാൻ ഒരുപാട് പന്തുകൾ എടുക്കുന്നു.പന്തും വേസ്റ്റ് ചെയ്തിട്ടും അവൻ പുറത്താകുന്നില്ല .”

“ഹൈദരാബാദ് അദ്ദേഹത്തെ ക്യാപ്റ്റനാക്കി, പക്ഷേ ഇപ്പോൾ ഒരു മാറ്റം വരുത്തേണ്ട സമയം ആയിരിക്കുന്നു.” ഒരു താരം പൂർണ്ണമായി ഫോമിലല്ലെങ്കിൽ അയാൾ എത്ര മിടുക്കൻ ആണെങ്കിലും അവനെ ഒഴിവാക്കണം. നിങ്ങൾക്ക് അദ്ദേഹത്തിന് വിശ്രമം നൽകുകയും അവന്റെ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടുവരികയും ചെയ്യാം. പുതിയ ഒരു താരം വന്നാൽ മാത്രമേ ശരിയാകൂ, വില്യംസൺ ഒട്ടും ഫോമിൽ അല്ല.”

ഇന്ന് നടക്കുന്ന മത്സരത്തിൽ മുബൈയാണ് ഹൈദെരാബാദിന്റെ എതിരാളികൾ.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ