സഞ്ജുവിന് കൊടുക്കുന്നതിന്റെ നാലിലൊന്ന് പ്രാധാന്യം അയാൾക്ക് നൽകണം, സച്ചിൻ ബേബിയാണ് ശരിക്കും ഹീറോ

സച്ചിൻ ബേബി – കേരളത്തിന്റെ രഞ്ജി മത്സരങ്ങൾ നടക്കുമ്പോൾ ആയിരിക്കും പലരും ഈ പേര് കൂടുതൽ ശ്രദ്ധിക്കുക. രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി മോശമല്ലാത്ത രീതിയിൽ കളിക്കുന്ന താരം എന്നതു ഉപരി പലപ്പോഴും സച്ചിനെ ക്രിക്കറ്റ് പ്രേമികൾ അങ്ങനെ ഇങ്ങനെ ഒന്നും അനുസ്മരിക്കാറില്ല എന്നതാണ് സത്യം.

എന്നാൽ സഞ്ജുവിനേക്കാൾ കേരള ക്രിക്കറ്റിന് ഏറ്റവും ഉപകാരപ്പെടുന്ന താരമാണ് സച്ചിൻ ബേബി എന്നത് കണക്കുകൾ നോക്കിയാൽ വ്യതമാകും. ഇന്ത്യൻ പ്രീമിയർ ലീഗ് പോലെ വളരെ ആരാധക പിന്തുണയുള്ള ലീഗിൽ രാജസ്ഥാൻ ടീമിന്റെ നായകൻ എന്ന നിലയിലേക്ക് വളർന്ന സഞ്ജുവിന്റെ യാത്രയെ ഒരിക്കലും വിലകുറച്ച് കാണുന്നില്ല. എന്നാൽ കേരള ക്രിക്കറ്റ് എന്നത് പറയുമ്പോൾ അവിടെ സച്ചിൻ ബേബി എന്ന നക്ഷത്രം കൂടിയുണ്ടെന്ന് ആരാധകർ ഇടയ്ക്കിടെ ഓർക്കുന്നത് നല്ലത് ആയിരിക്കുമെന്നാണ് തോന്നുന്നത്.

ഈ സീസണിൽ കേരളത്തിന്റെ ഇതുവരെയുള്ളരഞ്ജി ട്രോഫി മത്സരങ്ങളിലെ സച്ചിന്റെ പ്രകടനം ഇങ്ങനെയാണ്. ഇതുവരെ ആറു മൽസരങ്ങളിലായി 10 ഇന്നിങ്സുകളിലാണ് സച്ചിൻ ബാറ്റ് ചെയ്തത്. ഇവയിൽ നിന്നും 83.25 ശരാശരിയിൽ 666 റൺസ് വാരിക്കൂട്ടുകയും ചെയ്തു. ഇത് സഞ്ജുവിനേക്കാൾ ഒരുപാട് കൂടുതൽ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സഞ്ജുവിന് നേടാൻ സാധിച്ചത് 4 മത്സരങ്ങളിൽ നിന്ന് 177 റൺസാണ്. തന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാൻ അയാൾക്ക് പറ്റിയില്ല എന്നത് സത്യം.

എന്തയാലും സച്ചിൻ ബേബി ഈ സ്ഥിരതയുള്ള പ്രകടനം തുടർന്നാൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ എങ്കിലും സ്ഥാനം ഉറപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍