'ടീമിലെ ഏറ്റവും മികച്ച ബോളര്‍ താനാണെന്നാണ് അവന്റെ വിചാരം'; കോഹ്‌ലിയെ കുറിച്ച് വെളിപ്പെടുത്തലുമായി ഭുവനേശ്വര്‍ കുമാര്‍

വിരാട് കോഹ്‌ലി കായികരംഗത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. റണ്‍സിനായി അടങ്ങാത്ത ആഗ്രഹമുള്ള താരത്തിന്റെയുള്ളില്‍ വിക്കറ്റിനായുള്ള അടങ്ങാത്ത ആഗ്രഹവുമുണ്ട്. തന്റെ ബോളിംഗ് മികവിലുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ വിശ്വാസം സഹതാരങ്ങളെ പോലും ആശ്ചര്യപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പേസകൃര്‍ ഭുവനേശ്വര്‍ കുമാര്‍.

‘ടീമിലെ ഏറ്റവും മികച്ച ബോളര്‍ താനാണെന്നാണ് വിരാട് കോഹ്ലി കരുതുന്നത്,’ മുംബൈയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേ ഭുവനേശ്വര്‍ പറഞ്ഞു. എന്നിരുന്നാലും, ഈ സ്വയം ഉറപ്പ് ആശങ്കയും സമ്മാനിക്കുന്നതാണെന്ന് താരം പറഞ്ഞു. ‘അദ്ദേഹം പന്തെറിയുമ്പോള്‍ ഞങ്ങള്‍ക്ക് എപ്പോഴും ഭയമാണ്, കാരണം അവന്റെ ബോളിംഗ് ആക്ഷന്‍ കാരണം അദ്ദേഹത്തിന് പരിക്കേറ്റേക്കാം’ ഭുവനേശ്വര്‍ കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗില്‍ കോഹ്ലിയുടെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. ഫോര്‍മാറ്റുകളിലുടനീളം 76 സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഈ നേട്ടത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നിലാണ് താരം. സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് പിന്തുടരുന്നത് ഒരു കാലത്ത് ഒരു സാധ്യതയായിരുന്നപ്പോള്‍, ബാറ്റുമായുള്ള സമീപകാല വരണ്ട കാലഘട്ടം കോഹ്‌ലിയുടെ മുന്നേറ്റത്തില്‍ നിഴല്‍ വീഴ്ത്തി.

എന്തായാലും സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കോഹ്‌ലിയുടെ കൈയെത്തും ദൂരത്തുണ്ട്. ഏകദിനത്തില്‍ കോഹ്ലിയുടെ പേരില്‍ 46 സെഞ്ച്വറികളുണ്ട്. സച്ചിന്റെ 49-ല്‍ നിന്ന് മൂന്ന് മാത്രം സെഞ്ച്വറികള്‍ മാത്രം പിന്നാലാണ് താരം. കോഹ്ലി തന്റെ മികച്ച ഫോം തുടരുകയാണെങ്കില്‍, വരുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലുമായി ഈ നേട്ടം മറികടക്കാന്‍ സാധിച്ചേക്കും.

Latest Stories

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്