ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റൺസ് വിജയലക്ഷ്യം. പഞ്ചാബിനായി യുവ താരങ്ങളായ പ്രബസിമ്രാന് സിങ് (83) പ്രിയൻഷ് ആര്യ (69) എന്നിവരുടെ ബലത്തിലാണ് ടീം 200 കടന്നത്. ആദ്യ പകുതിയിലെ പ്രധാന ഹൈലൈറ്റ് എന്ന് പറയുന്നത് പ്രബസിമ്രാന്റെ ബാറ്റിംഗ് പ്രകടനമാണ്.
തുടക്കത്തിൽ പതിഞ്ഞ താളത്തിലാണ് പ്രഭ്സിമ്രാൻ ബാറ്റ് ചെയ്തത്. ആദ്യ 32 പന്തിൽ 34 റൺസ് മാത്രമാണ് താരം നേടിയത്. പിന്നാലെ ഗിയർ മാറ്റിയ പ്രഭ്സിമ്രാൻ അടുത്ത 17 പന്തിൽ 49 റൺസെടുത്തു. താരത്തിന് വേണ്ട മികച്ച പിന്തുണ നൽകാൻ പ്രിയൻഷ് ആര്യയ്ക്കും സാധിച്ചു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ പ്രിയാൻഷ് ആര്യ സംസാരിച്ചു.
പ്രിയാൻഷ് ആര്യ പറയുന്നത് ഇങ്ങനെ:
” കൊൽക്കത്തയ്ക്കെതിരെ പഞ്ചാബ് കിങ്സ് മികച്ച സ്കോർ നേടി. കാരണം പിച്ച് സ്ലോ ആയിരുന്നു. പഞ്ചാബ് ടീം പരിശീലകൻ റിക്കി പോണ്ടിങ് ആദ്യ ആറ് ഓവറിൽ സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് കൈമാറുവാൻ മാത്രമാണ് പറഞ്ഞത്. പിന്നെ ആക്രമണ ശൈലിയിൽ കളിക്കാനും നിർദ്ദേശിച്ചു”
പ്രിയാൻഷ് ആര്യ തുടർന്നു:
” ഏത് ബൗളറെയാണ് ആക്രമിച്ച് കളിക്കാൻ താൽപ്പര്യം, എനിക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ പ്രഭ്സിമ്രാൻ തന്നോട് ചോദിച്ചു. അതുപോലെ റിക്കി പോണ്ടിങ്ങിന്റെ സാന്നിധ്യം എനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നു” പ്രിയാൻഷ് ആര്യ പറഞ്ഞു.