ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിൽ ഒരേ ഡ്രസ്സിംഗ് റൂം പങ്കിടുന്ന , ഇംഗ്ലണ്ട് ബാറ്റിംഗ് മാസ്റ്റർ ജോ റൂട്ട്, യുവ ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ചു. ഐപിഎൽ സീസണിൽ മികച്ച ഫോമിലാണ് ജയ്‌സ്വാൾ ഇതുവരെ 13 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പെടെ 500 റൺസ് നേടിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയെന്ന റെക്കോർഡും അദ്ദേഹം രേഖപ്പെടുത്തി- 13 പന്തിൽ.
ഈ വർഷം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച റൂട്ട് രാജസ്ഥാന്റെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കളിച്ചു. ഈ കാലഘത്തിൽ ജെയ്‌സ്വാളിനെ കൂടുതൽ മനസിലാക്കാൻ സാധിച്ചിട്ടുമുണ്ട്. തനിക്ക് ചുറ്റുമുള്ള ആളുകളിൽ നിന്ന് പഠിക്കാൻ ജയ്‌സ്വാളിന് സാധിക്കുന്നുണ്ടെന്നും ടീമിനായി നന്നായി കളിക്കാൻ ആഗ്രഹമുണ്ടെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.
“നിങ്ങൾക്ക് മിക്കവാറും അവന്റെ ഇന്ത്യൻ അരങ്ങേറ്റം നാളെ കാണാം,” റൂട്ട് പറഞ്ഞു, “അദ്ദേഹത്തെ വളരെ വ്യത്യസ്തനാക്കുന്ന കാര്യം അവൻ ക്രിക്കറ്റിനെ ഒരുപാട് സ്നേഹിക്കുന്നു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ് ” റൂട്ട് പിടിഐയോട് പറഞ്ഞു. “അദ്ദേഹം മെച്ചപ്പെടാൻ ശ്രമിക്കുന്നത് തുടരുന്ന താരമാണ്. അവന്റെ സ്വന്തം കഴിവിലും മികവിലും അവന് വിശ്വാസമായുണ്ട്. മറ്റ് കളിക്കാരിൽ നിന്നും ചുറ്റുമുള്ള ആളുകളിൽ നിന്നും അദ്ദേഹം എപ്പോഴും ചോദിക്കുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
അധികം താമസിക്കാതെ തന്നെ താരം ഇന്ത്യൻ ടീമിൽ താരത്തിനെ കാണാൻ സാധിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധർ ഉൾപ്പടെ പറയുന്ന കാര്യമാണ്.