എതിര്‍ ടീം ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാക്ക് കിട്ടിയ ബാറ്റര്‍മാരുണ്ടെങ്കില്‍ അതില്‍ ഒരാള്‍ ഇയാളായിരിക്കും!

ഷമീല്‍ സലാഹ്

സെറ്റായാല്‍ പിന്നെ നോക്കണ്ട പുറത്താക്കാന്‍ ഇത്തിരി പാടാ.. ബൗളര്‍ ആരുമാവട്ടെ ഒരു മയത്തില്‍ ഇന്നിങ്‌സും മുന്നോട്ട് ചലിപ്പിച്ച് കൊണ്ട്, ഒരു മടുപ്പുമില്ലാതെ ലോങ് ഇന്നിങ്‌സും മുന്നില്‍ കണ്ട് ക്രീസിലങ്ങനെ തുടരും കക്ഷി..

ശരിക്കും പറഞ്ഞാല്‍, പുറത്താക്കാനുള്ള ബുദ്ധിമുട്ടിനാല്‍ എതിര്‍ ടീം ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാക്ക് കിട്ടിയ ബാറ്റര്‍മാരുണ്ടെങ്കില്‍ അതില്‍ ഒരു പ്രധാനിയുമായിരിക്കും കക്ഷി.. ഏഷ്യയിലെ ഫ്‌ലാറ്റ് വിക്കറ്റുകളില്‍ മാത്രമല്ല, ഓവലിലേയും, കേപ് ടൗണിലേയും, കിംഗ്സ്റ്റണിലേയുമൊക്കെ സീം ട്രാക്കുകള്‍ അയാള്‍ക്ക് ഒരു പോലെയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ സകല രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറിയാല്‍ ബാറ്റുമുയര്‍ത്തി.
അത് പല മാച്ച് വിന്നിങ്ങ് ഇന്നിങ്ങ്‌സുകളിലേക്കും നയിച്ചു.

ഏകദിന മത്സരങ്ങളിലൊക്കെ വല്ലപ്പോഴുമുളള ചില മികച്ച ഇന്നിങ്‌സുകള്‍ ഒഴിച്ച് ഒരു ശരാശരി ബാറ്റ്‌സ്മാനില്‍ ഒതുങ്ങിയപ്പോള്‍, ടെസ്റ്റ് ക്രിക്കറ്റ് കണ്ട, അതിശയിപ്പിക്കുന്ന പ്രതിഭയുളള ഒരു ലോകോത്തര ബാറ്റ്‌സ്മാനായിരുന്നു അയാള്‍. ഇന്നലെ മുന്‍ പാക്കിസ്ഥാന്‍ താരം യൂനിസ് ഖാന്റെ 45-മത് ജന്മദിനമായിരുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ