Ipl

അന്നും ഇന്നും അയാൾ രക്ഷകനായിരുന്നു, ഓർമ്മയിൽ തെളിയുന്നത് ധര്‍മ്മശാലയിലെ ആ ഇന്നിംഗ്സ്

മുഹമ്മദ് തൻസി

പണ്ട് 2017 ല്‍ ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടുന്ന രംഗം ഓര്‍മ വന്നു. 27 ന് 7 വിക്കറ്റ് എന്ന ജയന്റ് screen മുഴുവന്‍ ഇന്ത്യൻ ആരാധകരുടെയും നെഞ്ചില്‍ നിരാശ സമ്മാനിച്ച് നില്‍ക്കവേ ആണ്‌ മഹേന്ദ്രസിംഗ് ധോണി ബാറ്റ് ചെയ്യാനെത്തുന്നത്.

മരുഭൂമിയിലെ മരുപ്പച്ച എന്ന കണക്കെ ഇന്ത്യയുടെ നെഞ്ചകങ്ങളിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ ബൗണ്ടറിയായി രൂപാന്തരം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യൻ ബാറ്റിംഗ്‌ അവസാനിക്കുമ്പോള്‍ 112 എന്ന സ്കോറിലെത്തിയിരുന്നു.

ധോണി നേടിയ 65 റണ്‍സിനന്ന് ഇന്ത്യയുടെ ആത്മാഭിമാനത്തോളം വില ഉണ്ടായിരുന്നു. എതാണ്ട് അതേ അവസ്ഥയിലൂടെ ആണ് 5 വർഷങ്ങൾക്ക് ഇപ്പുറവും അയാൾ ബാറ്റ് ചെയ്യുന്നത്. മുഴുവന്‍ ഉത്തരവാദിത്തവും തന്നിലേക്ക് സംഗമിക്കുന്ന അവസ്ഥ. കൂടെ ഒരാൾ സ്ട്രൈക്കില്‍ ഉണ്ടായിരുന്നുവെങ്കിൽ ധോണിയുടെ ഇന്നത്തെ ഇന്നിംഗ്സ് എങ്ങനെ അവസാനിക്കുമായിരുന്നു എന്നത് ധോണിയുടെ പ്രകൃതം അറിയുന്ന ഒരാള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

അന്ന് ശ്രീലങ്കക്കെതിരെ ഇന്ത്യ തകർന്നടിഞ മല്‍സരത്തില്‍ ലോകം കണ്ട ബെസ്റ്റ് finisher അര്‍ധ ശതകം തികച്ച് ബാറ്റ് ഉയർത്തിയപ്പോ കമ്മെന്ററിയുടെ പരിഭാഷ ഇപ്രകാരമായിരുന്നു. “മികച്ച കളിക്കാരും മഹാന്മാരായ കളിക്കാരും തമ്മില്‍ ഒരു അന്തരം ഉണ്ട്. അത് ഇതാണ്.”5 വർഷങ്ങൾക്ക് ഇപ്പുറവും പറയാനുള്ളത് അതേ കഥ തന്നെയാണ്.

കടപ്പാട്:മലയാളി ക്രിക്കറ്റ് സോൺ

Latest Stories

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലോ? ചര്‍ച്ചയായി സ്‌പോട്ടിഫൈ ലിസ്റ്റും ചുംബന ചിത്രവും!

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍; എഐഎഡിഎംകെ-എന്‍ഡിഎ സഖ്യത്തെ പരിഹസിച്ച് വിജയ്