ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ താൻ കളിച്ച ഇന്നിംഗ്‌സ് കൂടുതൽ ശക്തനായ കളിക്കാരനാകാൻ തന്നെ സഹായിക്കുമെന്ന് 22 കാരനായ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റ്‌സ്മാൻ യശസ്വി ജയ്‌സ്വാൾ മത്സരശേഷം പറഞ്ഞു. ഇന്നലെ ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ജയ്‌സ്വാൾ മികച്ച ക്ലാസ് പ്രദർശിപ്പിക്കുകയും ഇന്ത്യയെ വമ്പൻ തകർച്ചയിൽ നിന്ന് രക്ഷിച്ചെടുക്കയും ചെയ്തു.
ഇടംകൈയ്യൻ ബാറ്റർ സാധാരണയായി തൻ്റെ ആക്രമണാത്മക ബാറ്റിംഗിലൂടെ എതിരാളികളെ ആക്രമിക്കാൻ നോക്കുന്നതാണ് പതിവ്. പക്ഷേ ബംഗ്ലാദേശിനെതിരെ രോഹിത് ശർമ്മ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്‌ലി (6 ) നേരത്തെ പുറത്തായപ്പോൾ ഇന്നിംഗ്‌സിനെ കരകയറ്റുക എന്ന വലിയ ജോലിയാണ് താരത്തിന് മുന്നിൽ ഉണ്ടായിരുന്നത്.
മൂന്ന് സ്റ്റാർ ബാറ്റർമാർ കുടിലിൽ തിരിച്ചെത്തിയതിന് ശേഷം യശസ്വി ജയ്‌സ്വാൾ കരുതലോടെ ബാറ്റ് ചെയ്യുകയും ഋഷഭ് പന്തുമായി ചേർന്ന് 62 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ രക്ഷിക്കുകയും ചെയ്തു. കെ എൽ രാഹുലിനൊപ്പം 48 റൺസും അദ്ദേഹം കൂട്ടിച്ചേർത്തു.
118 പന്തിൽ 9 ബൗണ്ടറികളോടെ 56 റൺ എടുത്താണ് താരം ഹസൻ മഹ്മൂദിന് ഇരയായി മടങ്ങുക ആയിരുന്നു. ചെപ്പോക്കിലെ ട്രാക്ക് തുടക്കത്തിൽ ബൗളർമാർക്ക് വേണ്ടത്ര സഹായം നൽകുന്നുണ്ടെന്നും അതിനാൽ ബാറ്ററുമാരുടെ സമീപനത്തിൽ അവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും യശസ്വി ജയ്‌സ്വാൾ വെളിപ്പെടുത്തി.
“തുടക്കത്തിൽ, പന്ത് അൽപ്പം ചലിക്കുകയും സ്വിങ് ചെയ്യുകയും ചെയ്യുന്നു. അതിനാൽ, ഞങ്ങൾ ഞങ്ങളുടെ സമയമെടുത്തു. എന്നാൽ അവസാന സെഷനിൽ നിങ്ങൾ കാണുകയാണെങ്കിൽ, ഞങ്ങൾ മികച്ച സ്കോർ ചെയ്തു, ഞങ്ങൾ ഒരു മികച്ച ഘട്ടത്തിലാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ നല്ല നിലയാണ് ഞങ്ങൾ ” യശസ്വി ജയ്‌സ്വാൾ പറഞ്ഞു.
“വിക്കറ്റ് തുടക്കത്തിൽ ബോളർമാരെ നന്നായി സഹായിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷം കൂടി ചേരുമ്പോൾ കാര്യങ്ങൾ അവർക്ക് സഹായമായി എന്ന് പറയാം.” താരം പറഞ്ഞു.
ഹസൻ മഹ്മൂദിനെ ഇന്ത്യക്ക് വലിയ ഭീഷണിയായി മുദ്രകുത്തുന്നത് യശസ്വി ജയ്‌സ്വാൾ നിഷേധിച്ചു, അദ്ദേഹം ചില സമയങ്ങളിൽ മോശം പന്തുകൾ എറിഞ്ഞെന്നും താരം പറഞ്ഞു. രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത് എന്നിവരെ പുറത്താക്കി മഹ്മൂദ് ഇന്ത്യൻ ടോപ്പ് ഓർഡർ തകർത്തിരുന്നു
“അദ്ദേഹം തീർച്ചയായും നന്നായി ബൗൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു, പക്ഷേ, ചില സമയങ്ങളിൽ മോശമായിട്ടും പന്തെറിഞ്ഞു. അത് ഞങ്ങളെ സഹായിച്ചു.” താരം വാക്കുകൾ അവസാനിപ്പിച്ചു.