'എനിക്കു പുറത്താക്കാന്‍ ഏറ്റവും എളുപ്പമുള്ള ആളായിരുന്നു അവന്‍'; ഇന്ത്യന്‍ ഇതിഹാസത്തെ പരിഹസിച്ച് മിച്ചെല്‍ ജോണ്‍സണ്‍

ലോക ക്രിക്കറ്റിലെ ഒരു കാലത്തെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ഓസ്ട്രേലിയയുടെ ഇടംകൈയന്‍ സ്പീഡ്സ്റ്റര്‍ മിച്ചെല്‍ ജോണ്‍സണ്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ്‌ലിയെ പരിഹസിച്ചുള്ള താരത്തിന്‍രെ വാക്കുകളാണ് വൈറലായകുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ആതര്‍ എന്ന ആരാധകന് നല്‍കിയ മറുപടിയിലാണ് ഓസീസ് സൂപ്പര്‍ പേസര്‍ കോഹ്‌ലിയെ ട്രോളിയത്. ‘ബ്രോ, നിങ്ങളാണ് വിരാടിന്റെ ഫേവറിറ്റ് ബോളര്‍’ എന്നായിരുന്നു ആരാധകന്‍ കുറിച്ചത്. പിന്നാലെ ജോണ്‍സന്റെ മറുപടിയും വന്നു. ‘എനിക്കു പുറത്താക്കാന്‍ ഏറ്റവും എളുപ്പമുള്ള ആളായിരുന്നു അദ്ദേഹം’ എന്നായിരുന്നു ലൗ ഇമോജിയോടൊപ്പം ജോണ്‍സന്റെ പ്രതികരണം.

Mitchell Johnson Slams 'Disrespectful' Virat Kohli | Australia v India

അതേസമയം, അന്തരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്‌ലിക്കെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല ഓസീസ് പേസര്‍ക്കു ഉള്ളത്. മൂന്നു ഫോര്‍മാറ്റുകളിലുമായി വെറും നാലു തവണ മാത്രമേ കോഹ്‌ലിയെ പുറത്താക്കാന്‍ ജോണ്‍സനു സാധിച്ചിച്ചുള്ളൂ.

Read more

ടെസ്റ്റില്‍ മൂന്നു തവണയും ഏകദിനത്തില്‍ ഒരു തവണയും മാത്രമേ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്താന്‍ ജോണ്‍സനായിട്ടുള്ളൂ. ടി20യിലാവട്ടെ അദ്ദേഹത്തിനു ഒരിക്കലും ഇന്ത്യന്‍ ഇതിഹാസത്തെ വീഴ്ത്താനായിട്ടില്ല.