ലേലത്തിൽ വന്നാൽ അവൻ നൂറ് കോടി നേടും, പക്ഷെ അത് കോഹ്‌ലിയോ രോഹിതോ ബുംറയോ അല്ല; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ദ്രുവ് ജുറൽ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ താരമാണ് മിച്ചൽ സ്റ്റാർക്ക്. ഗുജറാത്ത് ടൈറ്റൻസുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന നിലയിൽ സ്റ്റാർക്ക് ഇത്തവണ കൊൽക്കത്തക്കായി നടത്തുന്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അദ്ദേഹത്തിൻ്റെ സഹതാരം പാറ്റ് കമ്മിൻസ് 20 കോടി രൂപയ്ക്ക് മുകളിൽ സമ്പാദിച്ചു. അതോടെ സ്റ്റാർക്കിന് പിന്നിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച രണ്ടാമത്തെ താരവുമായി ഓസ്‌ട്രേലിയൻ ബോളർ മാറി. ഐപിഎൽ 2024ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കമ്മിൻസ് നയിക്കുമ്പോൾ ഒരു നീണ്ട ഇടവേളക്ക് ശേഷം കിരീട നേട്ടമാണ് ഹൈദരാബാദ് ആഗ്രഹിക്കുന്നത്.

ഈ കാലങ്ങളിൽ ഇന്ത്യൻ താരങ്ങൾ നേരിട്ട ഒരു വലിയ വെല്ലുവിളി ടീമുകൾ അവരെ നിലനിർത്തുന്നതിനാൽ ലേലത്തിൽ അവർക്ക് ഇതുവരെ പങ്കെടുക്കാൻ സാധിച്ചിട്ടില്ല എന്നതാണ്. രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന അടുത്തിടെ ഇന്ത്യൻ ടീമിൽ എത്തിയ ദ്രുവ് ജുറലിനോട് ഏറ്റവും കൂടുതൽ പണം നേടാൻ സാധ്യതയുള്ള താരത്തിന്റെ പേര് പറയാൻ മാധ്യമങ്ങൾ ആവശ്യപ്പെട്ടു.

വിരാട് കോലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ അല്ല മറിച്ച് ധോണി ആയിരിക്കും ഏറ്റവും കൂടുതൽ പണം സമ്പാദിക്കുക എന്ന അഭിപ്രായമാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ശമ്പള പരിധി ഇല്ലെങ്കിൽ എംഎസ് ധോണി 100 കോടി നേടും,” അദ്ദേഹം ന്യൂസ് 24 സ്‌പോർട്‌സിൽ പറഞ്ഞു.2024 ലെ ഐസിസി ടി20 ലോകകപ്പ് ഇന്ത്യ തന്നെ നേടുമെന്ന് പറഞ്ഞ താരം തനിക്ക് സ്ഥാനം കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പറഞ്ഞു.

“എൻ്റെ സ്ഥലത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല, കാരണം അത് എൻ്റെ കൈയിലില്ല. കിട്ടിയതിൽ ഞാൻ സന്തുഷ്ടനാണ്. ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും അവരുടെ വിജയത്തിന് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് എൻ്റെ ജോലി, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ