മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് രാജസ്ഥാൻ റോയൽസ് (ആർആർ) ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. 2023ലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സൂപ്പർ താരത്തെ അഭിനന്ദിച്ച് ആരാധകർ രംഗത്ത് എത്തിയത്. 12 മത്സരങ്ങളിൽ 572 റൺസ് നേടിയ ജയ്‌സ്വാളിന്റെ ഉജ്ജ്വലമായ പ്രകടനത്തെ എല്ലാവരും അഭിനന്ദിക്കുന്നതിന് പിന്നാലെയാണ് ഇതിഹാസം തന്റെ അഭിപ്രായം പറഞ്ഞത്
ജയ്‌സ്വാളിനെ സംബന്ധിച്ച് അദ്ദേഹം സ്ഥിരതയോടെ കാഴ്ചവെക്കുന്ന പ്രകടനങ്ങൾക്ക് ഫലങ്ങൾ കിട്ടി തുടങ്ങുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്. ഈ സീസണിൽ 500 ലധികം റൺസ് നേടി ഓറഞ്ച് ക്യാപ് റേസിലും വെല്ലുവിളി ഉയർത്തുന്നു, താരത്തെക്കുറിച്ച് സ്മിത്ത് പറയുന്നത് ഇങ്ങനെ
“ ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ, അവൻ (ജയ്സ്വാൾ) തീർച്ചയായും വാതിലിൽ മുട്ടുകയാണ്. ഇപ്പോൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത് ഇത്രമാത്രം. അവൻ അവന്റെ ഭാഗം നന്നായി ചെയ്തു. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഇപ്പോൾ പരിക്കേറ്റ കെഎൽ രാഹുൽ എന്നിവരിൽ മുതിർന്ന ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ഇന്ത്യൻ ക്രിക്കറ്റിന് അനുഗ്രഹമാണ്. നിങ്ങൾക്ക് ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഉണ്ട്. സെലക്ടർമാർക്ക് തീർച്ചയായും നല്ല തലവേദനകൾ ഉണ്ടാകും, എന്നാൽ യശസ്വി തീർച്ചയായും തന്റെ പേര് സെലെക്ടറുമാരുടെ സംഭാഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ”സ്മിത്തിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.