തിലകിനും റിങ്കുവിനും മുന്നേ അവന്‍ ഇന്ത്യന്‍ ടീമിലെത്തും; പ്രവചനവുമായി സെവാഗ്

ഇന്ത്യക്കായി ഉടന്‍ കളിക്കാന്‍ പോകുന്ന താരത്തെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മുംബൈയുടെ തിലക് വര്‍മ്മയെയും കൊല്‍ക്കത്തയുടെ റിങ്കു സിംഗിനെയും തഴഞ്ഞ് പഞ്ചാബ് താരം ജിതേഷ് ശര്‍മയെയാണ് സെവാഗ് തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജിതേഷ് ഇന്ത്യക്കായി കളിക്കുമെന്നാണ് സെവാഗ് പറയുന്നത്.

ഞാന്‍ എപ്പോഴും കുട്ടികളോട് പറയാറുണ്ട് നിങ്ങള്‍ പന്ത് കണ്ട ശേഷം നിങ്ങള്‍ക്ക് മനസില്‍ തോന്നുന്നത് എന്താണോ അത് ചെയ്യുക. അടിക്കുകയോ പ്രതിരോധിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇതാണ് ബാറ്റിംഗിന്റെ ലളിതമായ തത്വം. അതാണ് ജിതേഷ് ശര്‍മ ചെയ്യുന്നത്.

പന്തിനെ നോക്കി അടിക്കാന്‍ പറ്റുന്ന പന്താണെങ്കില്‍ അടിക്കുകയും സിംഗിളെടുക്കുകയും ചെയ്യുക. ടി20യില്‍ പന്തുകള്‍ ഒഴിവാക്കുക നല്ലതല്ല. കാര്യങ്ങളെ ലളിതമായി കാണുന്നവനാണ് ജിതേഷ് സെവാഗ് പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ജിതേഷ് ശര്‍മ ഈ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ജിതേഷ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാദ്ധ്യതയേറെയുള്ള താരമാണ്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം